പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയുടെ ആദ്യ പത്ത്സ്ഥാനങ്ങളില് എത്തിയത് മലയാളസാഹിത്യത്തില്‍ ഈ അടുത്തകാലത്ത് ഇറങ്ങിയ മികച്ച പുസ്തകങ്ങളാണ്. നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര് മീരയുടെ ആരാച്ചാര്‍ , സന്തേഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം, , ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്, മീരയുടെ നോവല്ലകള്‍, പി ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദര്‍ശനം ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ലോകത്തെമാറ്റിമറിച്ച പ്രസംഗങ്ങള്‍, എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി എന്നിവയാണ് ആ പുസ്തകങ്ങള്‍.
ബെന്യാമിന്റെ ആടുജീവിതം, ഭാഗ്യലക്ഷ്മിയുടെ സ്വരഭേദങ്ങള്‍ ദീപാനിശാന്തിന്റെകുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്, നടവഴിയിലെ നേരുകള്‍, കഥകള്‍ കെ ആര് മീര, കേരളചരിത്രം, ഷാപ്പുകറികള്‍, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, നാളന്ദ തക്ഷശില, ബെന്യാമിന്റെ ഇരട്ടനോവലുകള് എന്നിവയും പോയവാരം ശ്രദ്ധിക്കപ്പെട്ടവയാണ്.
മലയാളത്തിന്റെ ശ്രേഷ്ഠകൃതികളില്‍ പതിവുപോലെ മുന്നില്നില്ക്കുന്നത്മാ ഒ.വി.വിജയന്റെഖസാക്കിന്റെ ഇതിഹാണ്. മാധവിക്കുട്ടിയുടെ എന്റെ കഥ, ബഷീറിന്റെ ബാല്യകാലസഖി, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, എംടിയുടെ കഥകള്‍, ഒരു സങ്കീര്‍ത്തനം പോലെ, രണ്ടാമൂഴം, എന്റെ ലോകം, അഗ്നിസാക്ഷി, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, എന്നിവയും തൊട്ടുപിന്നിലുണ്ട്.
വിവര്‍ത്തനകൃതികളില്‍ മുന്നില്‍ നില്‍ക്കുന്നത് പൗലോ കൊയ്ലോയുടെ ആല്ക്കെമിസ്റ്റാണ്. പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കലാമിന്റെ അഗ്നിച്ചിറകുകള്‍, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, ടോട്ടോ ചാന്, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, മദര്‍ തെരേസ, കര്ണ്ണന്, മെയിന്‍ കാഫ്; ഹിറ്റ്ലറുടെ ആത്മകഥ, എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
The post ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകങ്ങള്‍ appeared first on DC Books.