മലയാളഭാഷയ്ക്കും സാഹിത്യത്തിനും സര്‍വ്വതോന്മുഖമായ അഭിവൃദ്ധി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സമസ്തകേരള സാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന കലാലയ പ്രഭാഷണങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 17 ബുധനാഴ്ച നടക്കും. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജില്‍ രാവിലെ പതിനൊന്ന് മണിക്കാണ് ഉദ്ഘാടനം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിഷത്ത് നവതി ആഘോഷപരിപാടികളുടെ ഭാഗമായാണ് പ്രഭാഷണ പരിപാടി.
എഴുത്തും ഭാഷയും എന്ന വിഷയത്തില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഡോ. എം ലീലാവതി നിര്‍വ്വഹിക്കും. സി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അങ്കണം സാംസ്‌കാരികവേദി ചെയര്‍മാന്‍ ആര്‍.ഐ.ഷംസുദീന്‍, സാഹിത്യ പരിഷ്ത്ത് സെക്രട്ടറി രഘുനാഥന്‍ പറളി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ട്രീസ ഡൊമിനിക്ക്, ബാലചന്ദ്രന്‍ വടക്കേടത്ത്, അമീര്‍ പി.യു തുടങ്ങിയവര്‍ പങ്കെടുക്കും.
സമസ്തകേരള സാഹിത്യപരിഷത്തും അങ്കണം സാംസ്‌കാരികവേദിയും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. നവതിയോടനുബന്ധിച്ച് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോജില്ലയിലും സാഹിത്യ സമ്മേളനം, രാജ്യത്തെ മുഴുവന്‍ എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സാഹിത്യസമ്മേളനം, പ്രശസ്തമായ ഒമ്പത് കോളജുകളിലായി നവതി പ്രഭാഷണം എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ചെമ്മനം ചാക്കോ, അക്കിത്തം എന്നിവര്‍ക്ക് നവതി പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചിട്ടുണ്ട്.
The post സമസ്തകേരള സാഹിത്യപരിഷത്ത് കലാലയ പ്രഭാഷണങ്ങള്‍ ഉദ്ഘാടനം ആഗസ്റ്റ് 17ന് appeared first on DC Books.