Image may be NSFW.
Clik here to view.
ജീവിതത്തെ മുഴുവനും അത്ഭുതപ്പെടുത്തിക്കൊണ്ട് വ്യക്തികളെ മാറ്റിത്തീര്‍ക്കുന്ന കഥകളുണ്ട്. ആ കഥകള്‍ ജീവിതത്തിന്റെ മുമ്പോട്ടുള്ളഗതിയെ വഴിമുടക്കിനില്‍ക്കുന്ന എല്ലാ വിചാരങ്ങളെയും അകറ്റും, ചിലപ്പോള്‍ അത് നമ്മുടെ ചില നിമിഷങ്ങളെ പ്രകാശഭരിതമാക്കും, നമ്മുടെ കാഴ്ചപ്പാടുകളെ പുതുക്കും. അത്തരത്തില്‍ ജീവിതത്തെമാറ്റിത്തീര്‍ക്കുന്ന മാന്ത്രികത ഉള്ളിലൊളിപ്പിച്ച കഥകളുടെ പുസ്തകമാണ് ഈ കഥയിലുമുണ്ടൊരു മാജിക്.
ഏഷ്യാനെറ്റ് ചാനല്‍ പ്രക്ഷേപണം ചെയ്ത റിയാലിറ്റി ഷോ മഞ്ച് സ്റ്റാര്‍ സിങറില്‍
Clik here to view.

വിധികര്‍ത്താവായിരിക്കെ ഗോപിനാഥ്
മുതുകാട് മത്സരാര്‍ത്ഥികളോട് പറഞ്ഞ കഥകള്‍ക്ക് അത്യാവേശപൂര്‍വ്വമായ സ്വീകരണമാണ് ലഭിച്ചത്. ആ കഥകളെ വികസിപ്പിച്ചുകൊണ്ടെഴുതിയ പുസ്തകമാണിത്. മാജിക്ക് നല്‍കുന്ന വിസ്മയങ്ങളെ വാക്കുകളിലൂടെയും പകരാന്‍ മുതുകാട് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നുണ്ട്.
മത്സരാധിഷ്ഠിതസമൂഹത്തില്‍ മത്സരരിക്കാനല്ല ഈ പുസ്തകം പ്രേരിപ്പിക്കുന്നത്. മനുഷ്യനാവാനാണ്. ജീവിതത്തില്‍ ഉയരുക എന്നാല്‍ മനുഷ്യത്വത്തിലേക്കു വളരുക എന്ന ചിന്തയാണ് മുതുകാട് ഈ പുസ്തകത്തില്‍ പങ്കിടുന്നത്
ഇതിനായി കഥകളുടെയും അനുഭവങ്ങളുടെയും മികച്ച തിരഞ്ഞെടുപ്പമാണ് മുതുകാട് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പലകാലങ്ങളില്‍ നാം കേട്ട നാടോടിക്കഥകളുണ്ട്, മിസ്റ്റിക്ക് കഥകളുണ്ട്, മഹാ ന്മാരുടെ ജീവിതകഥകളുണ്ട്, സ്വന്തം അനുഭവങ്ങളില്‍ നിന്ന് കണ്ടെടുത്ത കഥകളുമുണ്ട്.
അതുകൊണ്ടുതന്നെ വെറുതെ വായിച്ചുതീര്‍ക്കാനുള്ള പു്‌സ്തകല്ല ഇത്. വീണ്ടും വീണ്ടും വായിക്കാന്‍ നിത്യവും കൈയില്‍ കരുതേണ്ട പുസ്തകമാണിത്.