മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 43 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. 2017 ഓഗസ്റ്റ് 29ന് വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ ആഘോഷപരിപാടികള്‍ ചരിത്രകാരനായ എം ജി എസ് നാരായണന്‍ ഉദ്ഘാടനംചെയ്യും.
കോടിക്കോട് ജില്ലാ കളക്ടര്‍ യു വി ജോസ് ഐഎഎസ് അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ 19-ാമത് ഡി സി കിഴക്കേമുറി സ്മാരകപ്രഭാഷണം പ്രശസ്ത തമിഴ് സാഹിത്യകാരനും അദ്ധ്യാപകനുമായ പെരുമാള്‍ മുരുകന്‍ നിര്‍വ്വഹിക്കും. ‘ആധുനിക തമിഴ് സാഹിത്യം ഒരു വിമര്‍ശന വായന’എന്നതാണ് വിഷയം. തുടര്‍ന്ന് പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, ‘ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍‘, മണമ്പൂര്‍ രാജന്‍ ബാബു എഡിറ്റ് ചെയ്ത ‘കുറുമൊഴി’, കെ വേണു രചിച്ച ‘എന്തുകൊണ്ട് ജനാധിപത്യം’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.
ചടങ്ങില്‍ കെ വേണു, യു. കെ. കുമാരന്‍, സുഭാഷ് ചന്ദ്രന്‍, മണമ്പൂര്‍ രാജന്‍ ബാബു, ബെന്യാമിന്‍, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുക്കും. രവി ഡി സി സ്വാഗതം പറയും.
ഡി സി ബുക്‌സിന്റെ സ്ഥാപകന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമര സേനാനി, മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ കോളമിസ്റ്റ്, നാഷണല്‍ ബുക് സ്റ്റാളിന്റെ സ്ഥാപകന്‍, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അമരക്കാരന്‍, സ്ഥാപകസമിതി അംഗം എന്നീ നിലകളില്‍ പ്രശസ്തനാണ് ഡി സി കിഴക്കെമുറി (1914-1999).അദ്ദേഹത്തെ 1999 ജനുവരി 26 ന് രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
1999 മുതലാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ‘ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം’ നടത്തിവരുന്നത്. മുന്‍ പ്രധാനമമന്ത്രി പി വി നരസിംഹറാവുവാണ്(1999) പ്രഭാഷണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് എം ടി വാസുദേവന്‍നായര്‍(2000), ഇന്ദിര ഗോസ്വാമി(2001), ഡോ.ജി മാധവന്‍ നായര്‍(2002), രാമചന്ദ്ര ഗുഹ(2003), കഞ്ചാ ഇലായിയ(2004), ശശി കുമാര്‍ (2005), അരുണ്‍ ചൗരി(2006), സുകുമാര്‍ അഴിക്കോട്(2007), സുധീര്‍ കക്കാര്‍(2008), അല്‍ക സാറ ഓജി (2009), നവിന്‍ ബി ചൗള(2010), ബിനായക് സെന്‍(2011), പ്രൊഫ. ഒഎന്‍വി കുറുപ്പ്(2012), കെ സച്ചിദാനന്ദന്‍(2013), ആനന്ദ്(2014), എന്‍ എസ് മാധവന്‍ (2015), സുഭാഷിണി അലി(2016) എന്നിവരാണ് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്.