ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നീലാഞ്ജന്‍ തയ്യാറാക്കുന്ന പുസ്തകം സെപ്റ്റംബര്‍ 2 ന് പുറത്തിറങ്ങും. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ നിഗൂഢ ജീവിതത്തിലേക്കും ജീവിതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വെളിച്ചം വീശുന്ന പുസ്തകം കളര്‍ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധപ്പെടുത്തുന്നത് ഡി സി ബുക്‌സാണ്. ഗുര്‍മീത് റാം റഹീം സിംഗ് എന്നു തന്നെ പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രി ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. 125 രൂപ വിലവരുന്ന പുസ്തകം 110 രൂപയ്ക്ക് പ്രി ബുക്കിങിലൂടെ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
സ്വയം ആള്‍ ദൈവമെന്ന് വിശേഷിപ്പിക്കുന്ന ഗുര്‍മീത് റാം റഹിം സിംഗ് ആരാണ്. അദ്ദേഹത്തിന്റെ ജീവിതം, അദ്ദേഹം നേതൃത്വം നല്‍കുന്ന ദേര സച്ചാ സൗദാ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍.. സിനിമയിലും രാഷ്ട്രീയത്തിലും സാമൂഹികരംഗത്തും അദ്ദേഹത്തിനുള്ള സ്വാധീനം തുടങ്ങി ഗുര്‍മീത് സിംഗിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് ഈ പുസ്തകം. പുസ്തകത്തിന്റെ പ്രി ബുക്കിങ് ആരംഭിച്ചിരിക്കുന്നു… കൂടുതല്‍ വിവരങ്ങള്‍ക്കും പ്രിബുക് ചെയ്യുന്നതിനുമായി… https://onlinestore.dcbooks.com/ കാണുക.