പ്രസിദ്ധീകരണസ്ഥാപനം എന്നാല്‍ പുസ്തകങ്ങെള അച്ചടിച്ച് കൂമ്പാരമാക്കി വില്‍ക്കുന്ന ഒരു സ്ഥലമല്ലെന്ന് പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. 19 -ാമത് ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിദ്ധീകരണസ്ഥാപനം എന്നാല്‍ പുസ്തകങ്ങളെ അച്ചടിച്ച് കൂമ്പാരമാക്കി വില്‍ക്കുന്ന ഒരു സ്ഥലമല്ല. ഒരു ഭാഷയുടെ, ഒരു ജനതയുടെ സാംസ്‌കാരിക അടയാളമാണത്. പുസ്തകപ്രകാശനം എന്നാല്‍ വെളുത്ത കടലാസിെന കറുപ്പാക്കുന്ന ഒരു ഏര്‍പ്പാടല്ല. അറിവിെന വ്യാപിപ്പിക്കുന്ന ഒരു അപൂര്‍വ്വമായ പ്രവൃത്തിയാണത്. അങ്ങനെത്ത അറിവിെന വളര്‍ത്തുന്ന ഒരു സാംസ്‌കാരിക അടയാളെത്ത രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചതും മലയാള ഭാഷയുടെ മുദ്രയായി ഡി സി ബുക്‌സ് എന്ന സ്ഥാപനത്തെ വളര്‍ത്തിയതും കിഴക്കെമുറിയാണ് പെരുമാള്‍ മുരുകന്‍ പറഞ്ഞു. മലയാളസാഹിത്യലോകത്തിന് തമിഴുമായി ബന്ധപ്പെട്ട ഒരു ഭാഗത്തെ കാണിച്ചുതരാനും നവീനമായ ഒന്നിനെ പരിചയപ്പെടുത്താനും എന്റെ പ്രഭാഷണംകൊണ്ട് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ 43-മത് ഡി സി ബുക്‌സ് വാര്‍ഷികം എം ജി എസ് നാരായണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ കളക്ടര്‍ യു വി ജോസ് ഐഎഎസ് അദ്ധ്യക്ഷനായി. ചടങ്ങില്‍ കെ വേണു, യു. കെ. കുമാരന്‍, മണമ്പൂര്‍ രാജന്‍ ബാബു,ബെന്യാമിന്‍, എ കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു. രവി ഡി സി സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’, ‘ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍‘, മണമ്പൂര്‍ രാജന്‍ ബാബു എഡിറ്റ് ചെയ്ത ‘കുറുമൊഴി’, കെ വേണു രചിച്ച ‘എന്തുകൊണ്ട് ജനാധിപത്യം’ എന്നീ പുസ്തകങ്ങളും പ്രകാശിപ്പിച്ചു.