കറന്റ് ബുക്‌സ് തലശ്ശേരി ശാഖയുടെ മുന്‍മാനേജരും ചലച്ചിത്ര നിരൂപകനുമായിരുന്ന ഒ പി രാജ്‌മോഹന്റെ തിരഞ്ഞെടുത്ത ലേഖനസമാഹാരം സൂചികളില്ലാത്ത ഘടികാരങ്ങള്‍ ഇന്നു പ്രകാശിപ്പിക്കുന്നു. തലശ്ശേരി ബി ഇ എം എല്‍ പി സ്‌കൂളില്‍ വൈകുന്നേരം 5നാണ് പരിപാടി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിലാണ് പുസ്തകപ്രകാശനം.
കറന്റ് ബുക്‌സില്‍ നാലു പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചിട്ടുള്ള രാജ്‌മോഹന്‍, സാഹിത്യ-സാംസ്‌കാരിക രംഗത്തുള്ള പല പ്രമുഖരുടേയും പങ്കാളിത്തത്തോടെ നടത്തിയിട്ടുള്ള കൂട്ടായ്മകളും സംവാദങ്ങളും സുമനസ്സുകളുടെ സ്മരണയില്‍ എന്നും നിറഞ്ഞുനില്ക്കുന്നവയാണ്. ഏതു പുതിയ ചലനങ്ങളും ആശയങ്ങളും ചര്‍ച്ചചെയ്യപ്പെടാനുള്ള വേദിയായി കറന്റ് ബുക്‌സ് തലശ്ശേരിശാഖ മാറിയതങ്ങനെയാണ്.
മലയാളത്തിലും വിദേശഭാഷകളിലുമുള്ള ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങളെ അടുത്തറിയാനുതകുന്നവയായിരുന്നു രാജ്‌മോഹന്റെ ലേഖനങ്ങള്‍. അവയില്‍നിന്നു തിരഞ്ഞെടുത്ത ലേഖനങ്ങളെക്കൂടാതെ പത്രപ്രവര്‍ത്തകരോടൊപ്പം നടത്തിയ ജര്‍മ്മന്‍ യാത്രാവിവരണവും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.