മലയാള നോവല്‍സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യം കെ പി രാമനുണ്ണിയുടെ രണ്ടാമത്തെ നോവല്‍ ‘ചരമവാര്‍ഷികത്തിന്റെ ഇംഗ്ലിഷ് പതിപ്പ് Death anniverssary പ്രകാശിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിനു നല്‍കിയാണ് പുസ്തകപ്രകാശനം നിര്‍വ്വഹിക്കുന്നത്. ഒപ്പം ദൈവത്തിന്റെ പുസ്തകത്തിന്റെ നാലം പതിപ്പും പ്രകാശിപ്പിക്കും. കോഴിക്കോഴ് വടകര ടൗണ്‍ഹാളില്‍ സെപ്റ്റംബര്‍ 27ന് വൈകിട്ടാണ് പരിപാടി.
വടകര നഗരസഭാദ്ധ്യക്ഷന്‍ കെ ശ്രീധരന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ സജയ് കെ വി പുസ്തക പരിചയം നടത്തും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് ഇന്ത്യ എഡിറ്റര്‍ മിനി കൃഷ്ണന്‍, ഡി സി ബുക്‌സ് സിഇഒ രവി ഡീസീ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പ്രൊഫ. കടത്തനാട്ട് നാരായണന്‍, പ്രൊഫ. കെ വീരാന്‍കുട്ടി എന്നിവര്‍ ആശംസകളറിയിക്കും.
തുടര്‍ന്ന് കലാരംഗത്ത് വ്യതിരിക്തമായ വ്യക്തിമുദ്രപതിപ്പിച്ച പി കെ കൃഷ്ണദാസിനെയും മക്കള്‍ കൃഷ്‌ണേന്ദു, പാര്‍വണ എന്നിവരെയും ചടങ്ങില്‍ ആദരിക്കും. കെ പി രാമനുണ്ണി. വിവര്‍ത്തകന്‍ ഡോ യാസീന്‍ അഷറഫ്, വി സി ശ്രീജന്‍, കെ ടി ദിനേശ് എന്നിവര്‍ മറുപടിപ്രസംഗം നടത്തും. ടി പി കൃഷ്ണദാസ് കൃതജ്ഞതയറിയിക്കും.
കെ പി രാമനുണ്ണി എഴുതിയ ചരമവാര്‍ഷികത്തിന്റെ ഇംഗ്ലിഷ് പരിഭാഷ (Death anniversary) നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ യാസീന്‍ അഷറഫാണ്. പുസ്തകത്തിന് ആമുഖപഠനം തയ്യാറാക്കിയിരിക്കുന്നത് വി സി ശ്രീജനാണ്. ഇത് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കെ ടി ദിനേശനാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിനാണ് നോവലിന്റെ പ്രസിദ്ധീകരണ ചുമതല.