വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പുസ്തകം ‘ദ മേക്കിങ് ഒാഫ് ലെജൻഡ്’ യു.എസിൽ പുറത്തിറങ്ങി. മോദിയുടെ യാത്രകൾ, 2014ൽ തന്റെ ഒാഫിസിൽ ചുമതലയേറ്റതുമുതലുള്ള പ്രാരംഭപ്രവർത്തനങ്ങൾ, പോരാട്ടങ്ങൾ എല്ലാം ഉൾകൊള്ളുന്നതാണ് പുസ്തകം. മോദിയുടെ ചിത്രങ്ങളും എഴുത്തുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എൻ.ജി.ഒ ആയ സുലഭ് ഇൻറർനാഷനലിന്റെ സ്ഥാപകൻ ബിന്ദേശ്വർ പഥക് ആണ് പുസ്തകം എഴുതിയത്.
യു.എസ് കോൺഗ്രസ് അംഗങ്ങളായ എച്ച്. മോർഗൻ ഗ്രിഫിത്ത്, തോമസ് എ. ഗാരറ്റ്, ടെഡ് യോഹോ, ബാർബറ കോംസ്റ്റോക്ക്, ആമി ബേര എന്നിവർക്കാണ് ഇത് സമ്മാനിച്ചതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ അമേരിക്കൻ അഡ്വൈസറി കമ്മിറ്റിയിലെ അംഗമായ മാറ്റ് ആമെസ്, യു.എസിലെ ബി.ജെ.പിയുടെ ഒാവർസീസ് ഫ്രണ്ട്സ് സംഘടന ഭാരവാഹി പുനിത് അഹ്ലുവാലിയ, അഡാപ പ്രസാദ് എന്നിവർ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.