Image may be NSFW.
Clik here to view.
മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്ന ഡോ. കെ. അയ്യപ്പപ്പണിക്കര്‍ ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളില്‍ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു.
Image may be NSFW.
Clik here to view.പ്രഗല്ഭനായ അദ്ധ്യാപകന്‍, വിമര്‍ശകന്‍, ഭാഷാപണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960ല്‍ ദേശബന്ധു വാരികയില്‍ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്രം’ എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില. കുരുക്ഷേത്രംമാത്രമല്ല, അയ്യപ്പപ്പണിക്കരുടെ ഒട്ടുമിക്ക രചനകളും വായനക്കാര്‍ ഹൃദയത്തിലേറ്റിയവയാണ്.
വയനക്കാര്‍ എന്നും ഇഷ്ടപ്പെടുന്ന അയ്യപ്പപ്പണിക്കരുടെ കവിതകളെ കോര്‍ത്തിണക്കി അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍ എന്ന പേരില്‍ പ്രദ്ധീകരിച്ചിരികുകയാണ് ഡി സി ബുക്‌സ്. ഒരു സര്‍റിയലിസ്റ്റ് പ്രേമഗാനം, കുരുക്ഷേത്രം, ഗാന്ധിജി പഠിപ്പിച്ച മൂന്നുപാഠങ്ങള്‍, വീഡിയോ മരണം, രേവേ നീ പോകരുടേ തുടങ്ങി നൂറില്‍ പരം കവിതകളുടെ സമാഹാരമാണ് അയ്യപ്പപ്പണിക്കരുടെ തിരഞ്ഞെടുത്ത കവിതകള്‍. കല്പറ്റ നാരായണനാണ് പുസ്തകം എഡിററുചെയ്തിരിക്കുന്നത്.