പ്രകൃതിയുടെ അഭൗമ സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കായി.. ആത്മീയതയുടെ ഔന്നിത്യം ആഗ്രഹിക്കുന്നവര്‍ക്കായി .. ഡി സി ബുക്‌സ് ഒരുക്കുന്ന യാത്രാവിവരണപുസ്തകം സമ്പൂര്‍ണ്ണ ഹിമാലയപര്യടനം പ്രിബുക്കിങ്ങിലൂടെ സ്വന്തമാക്കാനുള്ള അവസരം ഒക്ടോബര്‍ 14 ന് അവസാനിക്കും.
ഡിമൈ 1/8 സൈസില്‍ മൂന്നുവാല്യങ്ങളിലായി 3000 പേജുകളും നൂറില്‍പ്പരം ബഹുവര്‍ണ്ണചിത്രപേജുകളുമായി പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ മുഖവില 3000 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 1999 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. ഈ സുവര്‍ണ്ണാവസരമാണ് ഒക്ടോബര്‍ 14ന് അവസാനിക്കുന്നത്.
യാത്ര-തീര്‍ത്ഥാടനം-കാഴ്ച- അനുഭവം, താന്ത്രികതയുടെ മാന്ത്രികവശ്യത നിറഞ്ഞ കിഴക്കന്‍ ഹിമാലയനിരകള്‍, ഡാര്‍ജിലിങ്ങ് മലനിരകളില്‍ക്കൂടി മുകളിലേക്ക് ആസാമും അരുണാചല്‍പ്രദേശും സിക്കിമും വഴി ഭൂട്ടാനും നേപ്പാളും കടക്കുന്ന ഹിമാലയം യാത്രകളുടെ അന്യാദൃശമായ അനുഭവമാണ് നല്‍കുക.അത്തരം അവിസ്മരണീയമായ ഓര്‍മ്മകളുമായി ചില സഞ്ചാരത്തിന്റെ കുറിപ്പുകളാണ് സമ്പൂര്‍ണ്ണ ഹിമാലയപര്യടനം. ഒരോ തീര്‍ത്ഥാടനകേന്ദ്രങ്ങളുടെയും ഐതിഹ്യവും പുരാണകഥയും അറിയാനും അപൂര്‍വ്വമായ പുണ്യയാത്രയില്‍ പങ്കാളിയാക്കാനും സാധിക്കുന്ന മികച്ച യാത്രാക്കുറിപ്പുകളാണിവ. എം കെ രാമചന്ദ്രനാണ് മുഖ്യഉപദേഷ്ടാവ്.
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനായി സന്ദര്‍ശിക്കുക. കേരളത്തിലുടനീളമുള്ള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലും ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 9947055000,9846133336 /www.onlinestore.dcbooks.com