Image may be NSFW.
Clik here to view.
ഡി സി ബുക്‌സ് കേരളം 60 പുസ്തകപരമ്പരയില്‍ പ്രസിദ്ധീകരിച്ച കാക്കികക്കയം പുസ്തകത്തെ മുന്‍ നിര്‍ത്തി ചര്‍ച്ച സംഘടിപ്പിക്കുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ തടവുകാരോടൊപ്പം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ച ഒക്ടോബര്‍ 14 ന് ഉച്ചയ്ക്ക് 2 എറണാകുളം അച്യുതമേനോന്‍ ഹാളില്‍ നടക്കും.
ചര്‍ച്ചയില്‍ പി സി ഉണ്ണിചെക്കന്‍, എം ദിവാകരന്‍, സി കെ അബ്ദുള്‍ അസീസ്, ടി വി സജീവന്‍, ജോളി ചിറയത്ത്, കെ പി സേതുനാഥ്, തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവര്‍ പങ്കെടുക്കും.
രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ ഭരണകൂടത്തിന്റെ ഇടപെടലകളും അവയെ രാജ്യം പ്രതിരോധിച്ച രീതികളും വിശദമാക്കുന്നതാണ് കെ പി സേതുനാഥിന്റെ കാക്കി കക്കയം; അടിയന്തരാവസ്ഥയിലെ കേരളം എന്ന പുസ്തകം.
കൂടുതല്‍ വിവരങ്ങള്‍ക്ക്; 9633027792/ 8547263302