ആരോഗ്യം എന്നത് മനുഷ്യന്റെ ഏറ്റവും വിലയേറിയതും അമൂല്യവുമായ സമ്പത്താണ്. നമ്മുടെ ജീവിത ശൈലിയും ഭക്ഷണക്രമമവുമാണ് നമ്മുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ സ്വന്തം ആരോഗ്യസംരക്ഷണത്തില്‍ മിക്കവരും ഉപേക്ഷ കാണിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ആയുസ്സ്അറ്റുംമുമ്പേ മിക്കവരും രോഗത്തിന് അടിമപ്പെട്ട് മരണത്തിനുകീഴടങ്ങുന്നു എന്നതാണ് വാസ്തവം. മാത്രമല്ല ജീവിതശൈലീ രോഗങ്ങളുടെ പിടിയാണ് ഒട്ടുമിക്ക ആളുകളും. ജീവിത ശൈലീ രോഗങ്ങള്‍ എന്ന വര്‍ത്തമാനകാല ആരോഗ്യപ്രതിസന്ധിയുടെ തീവ്രത മിക്കപ്പോഴും നാം കണക്കുകൂട്ടുന്നതിന്റെയും അപ്പുറത്താണ്. കൊച്ചുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ജീവിത ശൈലിരോഗങ്ങളുടെ പിടിയിലാവുന്നു. വായുവും വെള്ളവും ഭക്ഷണവും, ദിനചര്യകളും പരിസര മലിനീകരണവുമുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ സമ്മേളിക്കുമ്പോള്‍ രോഗം ഒരു പ്രളയമായി മാറുകയാണ്. നാം ഇന്ന് അമിതമായി ഭക്ഷണം കഴിക്കുന്നവരായി മാറിയിരിക്കുന്നു. ഗുണത്തെക്കാളേറെ രുചിയെ തൃപ്തിപ്പെടുത്താനുള്ള തന്ത്രപ്പാടില്‍ എന്തു പോഷകമൂല്യമില്ലാത്ത ഭക്ഷണങ്ങളാണ് നാം അകത്താക്കുന്നത്.
വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഹൃദ്രോഗവും കാന്‍സറും ഉള്‍പ്പെടുന്ന ഏതാണ്ടെല്ലാ ജീവിത ശൈലീ രോഗങ്ങളും നമുക്ക് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. ഒരുകാലത്ത് പ്രായമമായവരുടെ മാത്രം രോഗങ്ങളായിരുന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, കാന്‍സര്‍ തുടങ്ങിയവ ഇന്ന് കുട്ടികളുടെയും ചെറുപ്പക്കാരുടെയും രോഗങ്ങളാണ്. ഇത്തരം ജീവിത ശൈലീരോഗങ്ങളില്‍ നിന്ന് മുക്തിനേടാനും എല്ലാവര്‍ക്കും ആരോഗ്യം എന്ന ലക്ഷ്യം നേടിയെടുക്കാനും ചികിത്സയുടെ അടിസ്ഥാനപാഠങ്ങള്‍ സ്വന്തം വീട്ടില്‍ തന്നെ തുടങ്ങണം. ഒരു കുടുംബത്തിലെ ഒരു വ്യക്തിയെങ്കിലും രോഗശുശ്രൂഷയില്‍ പരിശീലനം നേടുകയും പ്രാഥമികമായ ആരോഗ്യപരിപാലന പദ്ധതിയുമായി ബന്ധപ്പെടുകയും ചെയ്താല്‍ മാത്രമേ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുടുംബത്തിനു കഴിയൂ. ഈ ലക്ഷ്യം സാധ്യമാക്കുന്ന പുസ്തകമാണ് ഡോ ടി എം ഗോപിനാഥന്‍ പിള്ള തയ്യാറാക്കിയ ജീവിത ശൈലീ രോഗങ്ങള്‍.
എന്താണ് ജീവിത ശൈലീ രോഗങ്ങള്‍, തെറ്റായ ആഹാരശീലങ്ങള്‍, ആഹാരത്തിലെ രോഗകാരണങ്ങള്‍, ശീലിക്കേണ്ട ആഹാരരീതി, വ്യായാമം തുടങ്ങി ജീവിത ശൈലീ രോഗങ്ങളില്‍ നിന്നും മുക്തിനേടുന്നതിനാവശയമായ അറിവ് പകര്‍ന്നുതരുന്ന പുസ്തകമാണ്ജീവിത ശൈലീ രോഗങ്ങള്‍ .മൂന്നുഭാഗങ്ങളായിട്ടാണ് ഡോ ടി എം ഗോപിനാഥന്‍ പിള്ള പുസ്തകരചന നിര്‍വ്വഹിച്ചിരിക്കുന്നത്.
The post ജീവിത ശൈലീ രോഗങ്ങള്‍ appeared first on DC Books.