അക്ഷരസ്ത്രീ വനിതാകൂട്ടായ്മ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി ചര്‍ച്ചചെയ്തു. സെപ്റ്റംബര്‍ 24ന് രാവിലെ കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന പ്രതിമാസ കൂട്ടായ്മയിലാണ് മലബാറിലെ ഭക്ഷണധൂര്‍ത്തിന്റെ കഥപറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ബിരിയാണി ചര്‍ച്ചചെയ്തത്. കൂടാതെ അക്ഷരസ്ത്രീയിലെ അംഗങ്ങള്‍ രചിച്ച കവിത, നോവല്‍, യാത്രാവിവരണം തുടങ്ങിയ പുസ്തകങ്ങളുടെ അവതരണവും കലാപരിപാടികളും ചടങ്ങില്‍ നടന്നു
വായന ഇല്ലാത്തൊരു സമൂഹം മൃതമാണെന്നും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും രൂപപ്പെടുത്തുന്നത് വായനയല്ലാതെ മറ്റൊന്നുമല്ലെന്നും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കോട്ടയത്ത് തുടങ്ങിയ വനിതകള്‍ മാത്രം അംഗങ്ങളായുള്ള സാഹിത്യകൂട്ടായ്മയാണ് ‘അക്ഷരസ്ത്രീ ദി ലിറ്റററി വുമണ്‍ എന്ന കൂട്ടായ്മ. വീട്ടമ്മമാര്‍, അധ്യാപകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കലാകാരികള്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായുമയാണിത്.
The post അക്ഷരസ്ത്രീ വനിതാകൂട്ടായ്മ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി ചര്‍ച്ചചെയ്തു appeared first on DC Books.