തെലുഗു, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ ഇടംപിടിച്ചു. സെപ്റ്റംബറില്‍നടന്ന പുത്തന്‍ പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ കൂട്ടിച്ചേര്‍ത്തത്.
മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ഡിക്ഷണറിയില്‍ ചേര്‍ത്തിട്ടുണ്ട്. അച്ഛാ, ബാപു, ബഡാ ദിന്‍ ബച്ചാ, സൂര്യനമസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറി( ഒ ഇ ഡി) വേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതിയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള നാല് അപ്‌ഡേറ്റുകളാണ് ഒ ഇ ഡി പ്രതിവര്‍ഷം നടത്തുന്നത്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത്.