തുറന്ന് പറച്ചിലുകള്‍ക്ക് അതിരുകള്‍ ഇടാതിരുന്ന എഴുത്തുകാരന്‍. തന്റെ കണ്ണിലൂടെയും മനസ്സിലൂടെയും കടന്ന് പോയവയ്‌ക്കെല്ലാം പേനത്തുമ്പ് കൊണ്ട് ജീവിതം നല്‍കിയ എഴുത്തുകാരന്‍. അങ്ങനെ കോഴിക്കോടിന്റെ കൂഞ്ഞീക്കയായി മാറിയ പുനത്തിലിന്റെ രചനകള്‍ക്ക് ബഷീറിന്റെ രചനകളോടും ഫലിതങ്ങളോടും പോലും സാമ്യമുണ്ടായി. ഒരിക്കല്‍ വൈക്കം മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചപ്പോള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള യോടു ബഷീര്‍ പറഞ്ഞു ‘നീ ചൊറി, ചിരങ്ങ് എന്നിവയുടെ ഡോക്ടര്‍, ഞാന്‍ സാക്ഷാല്‍ ഡോക്ടര്‍ വൈക്കം മുഹമ്മദ് ബഷീര്‍!!!”. വൈദ്യശാസ്ത്ര രംഗത്തുനിന്നു മലയാള സാഹിത്യത്തിലേക്ക് എത്തിയ അപൂര്‍വ പ്രതിഭയായ പുനത്തില്‍ പക്ഷേ സാഹിത്യത്തിലെ നിയമങ്ങളെ തെല്ലും അംഗീകരിച്ചില്ല. തനിക്ക് തോന്നിയതുപോലെ എഴുതി. അതും റിയലിസ്റ്റിക്കായിത്തന്നെ. എഴുത്തുപോലെ തന്നെ അദ്ദേഹം സൗഹൃദങ്ങളെയും സ്‌നേഹിച്ചു. അങ്ങനെ അടുപ്പക്കാര്‍ക്ക് അദ്ദേഹം കുഞ്ഞീക്കയായി.. കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട ഡോക്ടറും.
സൗഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും എല്ലാം അദ്ദേഹത്തെപറ്റിപ്പറയാനും മനസ്സില്‍ സൂക്ഷിക്കാനും ഒരുപിടിനല്ല ഓര്‍മ്മളും അദ്ദേഹം നല്‍കിയിട്ടുണ്ട്. അന്തരിച്ച നടനും നാടകപ്രവര്‍ത്തകനുമായ മുരളി പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കാണുമ്പോഴെല്ലാം ഈണത്തില്‍ പാടാറുണ്ടായിരുന്ന പാട്ടുണ്ട്.അധികമാര്‍ക്കും അറിയാത്ത ഈ പാട്ട് എഴുതിയതും മുരളി തന്നെയാണ്. താഹ മടായി എഴുതിയ പുനത്തിലിന്റെ ഓര്‍മ്മപുസ്തകത്തില്‍ ഈ പാട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്…
പ്രശസ്ത നടന്‍ മുരളി പുനത്തില്‍ കുഞ്ഞബ്ദുള്ള യെ കാണുമ്പോഴെല്ലാം ഈണത്തില്‍ പാടാറുണ്ടായിരുന്ന പാട്ട്;
എങ്ങനെ പോകും കുഞ്ഞീക്ക
എങ്ങനെ പോകും കുഞ്ഞീക്ക
എങ്ങനെ പോകും കല്യാണത്തിന്
കുഞ്ഞീക്ക…
എങ്ങനെ പോകും
എങ്ങനെ പോകും
കുഞ്ഞീക്ക
താലിയില്ല
മാലയില്ല
എങ്ങനെ പോകും
കല്യാണത്തിന്
കുഞ്ഞീക്ക
എങ്ങനെ പോകും
കുഞ്ഞീക്ക…