ബാംഗ്ലൂര്‍: ഗൗരി ലങ്കേഷിന്റെ തിരഞ്ഞെടുത്ത രാഷ്ട്രീയ -സാമൂഹിക ലേഖനങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് The Way I See it: A Gauri Lankesh Reader പ്രകാശിപ്പിച്ചു. ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന ചടങ്ങില്‍ ഗൗരി ലങ്കേഷിന്റെ മാതാവ് ഇന്ദിരാ ലങ്കേഷ്, സക്കറിയ, കനയ്യ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശിപ്പിച്ചത്. ഡി സി ബുക്‌സും നവയാനയും സംയുക്തമായാണ് ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കിയിട്ടുള്ളണ്ട്. മലയാളം പതിപ്പ് ഉടന്‍ പുറത്തിങ്ങും.
എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക എന്നി നിലകളിലുള്ള ഗൗരി ലങ്കേഷിന്റെ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പു്‌സ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് അസിം പ്രേംജി യൂണിവേഴ്സ്റ്റിയില്‍ അധ്യാപകനായ ചന്ദന്‍ ഗൗഡയാണ്. പ്രശസ്ത എഴുത്തുകാരനായ സക്കറിയയാണ് അവതാരിക എഴുതിയിരിക്കുന്നത്. കന്നടയിലും ഇംഗ്ലീഷിലും ഗൗരി ലങ്കേഷ് എഴുതിയ ലേഖനങ്ങള്‍, പംക്തികള്‍, വ്യക്തിചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുസ്തകം രൂപകല്പന ചെയ്തിരിക്കുന്നത്. ഗൗരി ലങ്കേഷിനെക്കുറിച്ച് ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന സമഗ്രപുസ്തകമാണ് The Way I See it: A Gauri Lankesh Reader.