ഷാര്‍ജയിലെ ലൈബ്രറികളില്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 45 ലക്ഷം ദിര്‍ഹം അനുവദിച്ചു. 36-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിയിരിക്കണമെന്ന നിബന്ധനയോടെയാണ് തുക അനുവദിച്ചിരിക്കുന്നത്. അക്ഷര സ്‌നേഹികള്‍ക്കും പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ആഹ്ലാദവും ആവേശവും പകരുന്നതായിരുന്നു അക്ഷരസുല്‍ത്താനായ ഷാര്‍ജാ ഭരണാധികാരിയുടെ പുതിയ നിര്‍ദ്ദേശം.
ഷാര്‍ജയുടെ പൊതു വായനശാലകളുടെ വിപുലികരണത്തോടൊപ്പം ഗവേഷകര്‍, ബുദ്ധിജീവികള്‍, വിദഗ്ധര്‍, സ്‌കൂള്‍-യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍, സാഹിത്യത്തിലും സംസ്‌കാരത്തിലും താല്‍പര്യമുള്ള എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് സുല്‍ത്താന്റെ പ്രഖ്യാപനം. അതോടൊപ്പം പ്രസാധകര്‍ക്കും പുസ്തക വ്യവസായ സംരംഭകര്‍ക്കും കൂടുതല്‍ പിന്തുണ നല്‍കുന്നതിനും ഈ സുപ്രധാന മേഖല വികസിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്.