കുട്ടികളില്‍ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും ലൈബ്രറി രൂപീകരണത്തിനും സര്‍ക്കാര്‍ നടപ്പാക്കുന്ന നല്ല വായന, നല്ല പഠനം, നല്ല ജീവിതം പദ്ധതിയില്‍ ഡി സി ബുക്‌സും പങ്കുചേരുന്നു. പദ്ധതിപ്രകാരം ഡി സി ബുക്‌സിന്റെ കേരളത്തിലുടനീളമുള്ള പുസ്തകശാലകളില്‍ നിന്ന് പുസ്തകം തിരഞ്ഞെടുത്ത് നിങ്ങളുടെ വിദ്യാലയത്തിന് സമ്മാനിക്കൂ. നിങ്ങള്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഡി സി ബുക്‌സ് നിങ്ങളുടെ വിദ്യാലയത്തില്‍ നേരിട്ടെത്തിക്കും.
നവംബര്‍ 1 കേരളപ്പിറവി നാള്‍ മുതലാണ് സര്‍വ്വശിക്ഷാ അഭിയാന്റെ നല്ല വായന, നല്ല പഠനം, നല്ല ജീവിതം എന്ന പദ്ധതി നടപ്പാക്കാന്‍ ആരംഭിച്ചത്. ഓരോ സ്‌കൂളിലും പുസ്തകചങ്ങാതിക്കൂട്ടങ്ങള്‍ രൂപീകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുക. ഒരോ മലയാളിയും പഠിച്ച വിദ്യാലയത്തിന് ഒരു പുസ്തകം നല്‍കുകയെന്ന ആശയംകൂടി പദ്ധതിയുടെ ഭാഗമാണ്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളില്‍ ക്ലാസ്‌റൂം ലൈബ്രറി, സെന്‍ട്രല്‍ ലൈബ്രറി എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം.മാത്രമല്ല, എല്ലാ അധ്യാപകര്‍ക്കും ഡിജിറ്റില്‍ ലൈബ്രറിയുടെ സേവനം ഉറപ്പുവരുത്തുകയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന് പുസ്തകചങ്ങാതിക്കൂട്ടം ശേഖരിച്ച പുസ്തകങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥികളും വായനശാലകളും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും നല്‍കിയ പുസ്തകങ്ങളാണ് ഉപയോഗപ്പെടുത്തുക. ഇതോടെ എല്ലാ ദിവസവും ക്ലാസ് മുറിയിലോ അസംബ്ലിയിലോ കുട്ടികള്‍ക്ക്് ഏതെങ്കിലും ഒരു പുസ്തകം പരിചയപ്പെടുത്തും. തുടര്‍ന്ന് ഒരു അദ്ധ്യാപകനും ഒരു വിദ്യാര്‍ത്ഥിയും വായിച്ച പുസ്തകത്തെകുറിച്ച് ആകര്‍ഷകമായ കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കും. നല്ല വായനക്കാരന് അംഗീകാരവും നല്‍കും.
കുട്ടികളില്‍ വായനാശീലം വര്‍ളര്‍ത്തുന്നതിനും നമ്മള്‍ പഠിച്ച വിദ്യാലയങ്ങളില്‍ പുസ്തകശാലകള്‍ നര്‍മ്മിക്കുന്നതിനും സഹായിക്കുന്നതിനായി നമുക്കോരോരിത്തര്‍ക്കും പങ്കാളികളാകാം. ഇതിന് ഡി സി ബുക്‌സ് നിങ്ങളെ സഹായിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; 98461 33336/ 0481-2563114