സാഹിത്യസംവാദങ്ങള്‍ക്കും സാംസ്‌കാരിക സന്ധ്യകള്‍ക്കുമായി വേദി തുറന്നിട്ടുകൊണ്ട് ഡി സി കിഴക്കേമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2017ന് ഫെബ്രുവരിയില്‍ തുടക്കമാകും. കോഴിക്കോട് ബീച്ചില്‍ ഒരുക്കുന്ന വിശാലമായ വേദിയില്‍ ഫെബ്രുവരി 2,3,4,5 ദിവസങ്ങളിലായാണ് കേരളത്തിലെ ഏറ്റവും വലിയ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (KLF) സംഘടിപ്പിക്കുന്നത്. ഇതോടെ കോഴികക്കോട് നഗരം വീണ്ടുമൊരു സാഹിത്യമാമാങ്കത്തിനാണ് സാക്ഷ്യംവഹിക്കുന്നത്.
2015ലാണ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഇന്ത്യയിലെ നൂറ്റമ്പതോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് (KLF)തുടക്കം കുറിച്ചത്. കോഴിക്കോട് ബീച്ചില്‍ പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ റിയാസ് കോമു രൂപകല്പന ചെയ്ത എഴുത്തോല, വെള്ളിത്തിര, തൂലിക, അക്ഷരം എന്നിങ്ങനെ നാമകരണം ചെയ്ത നാല് വേദികളിലായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. പ്രമുഖ എഴുത്തുകാരായ എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, തസ്ലിമ നസ്‌റിന്‍, അശോക് വാജ്‌പേയ്, പ്രതിഭ റായി, ഗീത ഹരിഹരന്‍ എന്നിവരുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള 150ല്‍ അധികം സാഹിത്യ പ്രതിഭകളാണ് അന്ന് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്. പ്രശസ്ത കവി കെ സച്ചിദാനന്ദനായിരുന്നു ഫെസ്റ്റിവല്‍ ഡയറക്ടര്‍. ചര്‍ച്ചകള്‍, സംവാദം, സെമിനാര്‍, ഡോക്യുമെന്റി/ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന പരിപാടികളാണ് ഓരോ ദിവസവും സാഹിത്യ പ്രേമികള്‍ക്കായി ഒരുക്കിയിരുന്നത്.
വായനക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ട എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമാണ് ഇത്തവണയും കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലൂടെ (KLF) ഒരുക്കുന്നത്. ബിസ്മില്ലാഖാന്‍, ശശിതരൂര്‍, റൊമില താപ്പര്‍, രാമചന്ദ്രഗുഹ, എം ടി വാസുദേവന്‍ നായര്‍, സക്കറിയ, ആനന്ദ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ എഴുത്തുകാര്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2017 (KLF-2017)ന്റെ ഭാഗമാകും.
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍- 2017ന് ഫെബ്രുവരിയില്‍ തുടക്കമാകും appeared first on DC Books.