റോമിലെ ഒരു കോടതി അസാധാരണമായ ഒരു ശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാതെ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ട കുട്ടികള്‍ക്ക് സ്ത്രീകളുടെ അന്തസ്സിനെ പ്രമേയമാക്കുന്ന 30 പുസ്തകങ്ങള്‍ വാങ്ങികൊടുക്കാനാണ് കോടതി വിധിച്ചത്. 2013ല്‍ രേഖപ്പെടുത്തിയ ഒരു കേസിനെ ആസ്പദമാക്കിയാണ് ഇത്തരത്തിലുള്ള വിധി വന്നത്.
ഇറ്റാലിയന്‍ പ്രാന്തപ്രദേശത്തുള്ള 14ഉം 15 ഉം വയസ്സുള്ള കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിക്കുകയും അവര്‍ ലൈംഗിക തൊഴില്‍ ചെയ്യുകയും ചെയ്തു എന്നതായിരുന്നു കേസ്. അതിന് 35 വയസ്സുള്ള ഒരാളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും കോടതി ഇക്കാര്യത്തില്‍ ഇടപെട്ട് കുറ്റക്കാരന് രണ്ട് വര്‍ഷത്തെ ജയില്‍ യ്ക്ക് പുറമെ വിര്‍ജിനിയ വുള്‍ഫ്, ആന്‍ ഫ്രാങ്ക് ഡയറിക്കുറിപ്പുകള്‍, എമിലി ഡിക്കിന്‍സണ്‍ കവിതകള്‍ തുടങ്ങി സ്ത്രീകേന്ദ്രീകൃതമായ 30 പുസ്തകങ്ങള്‍ ആ പെണ്‍കുട്ടികള്‍ക്ക് വാങ്ങി നല്‍കാനും സ്ത്രീകേന്ദ്രീകൃതമായ രണ്ട് സിനിമകള്‍ വാങ്ങി നല്‍കുവാനും ഉത്തരവിട്ടതായി ഇറ്റാലിയല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ജഡ്ജി പൗലാ ഡി നിക്കോളസ് ആണ് ഈ അസാധാരണ ഉത്തരവിട്ടത്. റോം അധിഷ്ഠിത വേശ്യാവൃത്തി റിങ് 2013 ല്‍ ആരംഭിച്ച ഒരു അന്വേഷണം പിന്തുടര്‍ന്നാണ് വിധി.
പുതിയ വസ്ത്രങ്ങളും പുതിയ മൊബൈല്‍ ഫോണും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അയാള്‍ കുട്ടികളെ ആകര്‍ഷിച്ച് വേശ്യാവൃത്തിയിലേക്ക് നയിച്ചത്. എന്നാല്‍ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ് പെണ്‍കുട്ടികളും വേശ്യാവൃത്തിയിലേക്ക് തിരിയുകയായിരുന്നു. ഇത് സ്ത്രീസമൂഹത്തിന്റെ തന്ന അഭിമാനപ്രശ്‌നമാണെന്നും കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല എന്ന് പെണ്‍കുട്ടികള്‍ക്ക് ബോധ്യപ്പെടാനും അവരെ ഇത്തരം ചിന്തകളില്‍ നിന്ന് പിന്‍തിരിക്കാനുമാണ് ന്യായാധിപന്‍ എക്കാലത്തും ശക്തരായ സ്ത്രീസാന്നിദ്ധ്യമായ ആന്‍ഫ്രാങ്ക്, ഫെമിനിസ്റ്റായ വെര്‍ജീനിയ വുള്‍ഫ് എന്നിവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
The post അസാധാരണ വിധിയുമായി റോമിലെ കോടതി appeared first on DC Books.