ജ്യോതിഷത്തിലെ സാങ്കേതികപദങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പദങ്ങളും അതിന്റെ അര്‍ത്ഥവിവരണങ്ങളോടെ അകാരാദി ക്രമത്തില്‍ ഉള്‍പ്പെടുത്തിയ നിഘണ്ടുവാണ് ജ്യോതിഷ നിഘണ്ടു. ജ്യോതിഷ വാചസ്പതി, ദേവപ്രശ്‌നഭൂഷണം ഓണക്കൂര്‍ ശങ്കരഗണകന്‍ തയ്യാറാക്കിയ ഇതിനോട് കിടപിടിക്കുന്ന മറ്റൊരു നിഘണ്ടു ജ്യോതിഷം എന്ന ശാസ്ത്രത്തില്‍ ഇല്ല.
ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും ജ്യോതിഷത്തില്‍ അവഗാഹമുണ്ടാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ വിലപ്പെട്ട ഒരു റഫറന്‍സ് ഗ്രന്ഥമാണ് ജ്യോതിഷനിഘണ്ടു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് ശങ്കരഗണികന്‍ ഈ ബൃഹദ് പുസ്തകം പ്രസിദ്ധീകരിച്ചത്. പല ജ്യോതിഷ പണ്ഡിതരും ഇതിന് വാചസ്പത്യം എന്ന് നാമകരണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വേളൂര്‍ കൃഷ്ണന്‍ കുട്ടിയാണ് ജ്യോതിഷനിഘണ്ടു പ്രസിദ്ധീകരിക്കുവാന്‍ മുന്‍കൈ എടുത്തത്. 1985ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകം 1999 മുതല്‍ കറന്റ് ബുക്‌സ് ഏറ്റെടുത്തു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത് നാലാം കറന്റ് ബുക്‌സ് പതിപ്പാണ്.
നവഗ്രഹഗണിതം, പഞ്ചാംഗഗണികം തുടങ്ങിയവ അഭ്യസിച്ച ഓണക്കൂര്‍ ശങ്കരഗണികന്‍ തന്റെ 23ാം വയസ്സില്‍ സ്വന്തമായി അഷ്ടമംഗല്യപ്രശ്‌നം നടത്തി ചരിത്രം സൃഷ്ടിച്ചു. പ്രശ്‌നമാര്‍ഗ്ഗം, വിവാഹവിജ്ഞാനം, ബൃഹജ്ജാതകം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുള്ള അദ്ദേഹം 2001 ഏപ്രില്‍ നാലിന് നിര്യാതനായി.
The post ജ്യോതിഷത്തിന് ഒരു അതുല്യനിഘണ്ടു appeared first on DC Books.