Image may be NSFW.
Clik here to view.
മതവര്‍ഗീയവാദികളുടെ വധഭീഷണിയെ വകവയ്ക്കാത്ത ചങ്കൂറ്റമുള്ള ചുണകുട്ടിയാണെന്ന് തെളിച്ച കനയ്യ കുമാര്‍ വീണ്ടും കേരളത്തിന്റെ മണ്ണില്‍ എത്തുന്നു. 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ആവേശം പകരാനാണ് കനയ്യ എത്തുന്നത്.
ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി ഇരുന്നൂറിലേറെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കനയ്യകുമാറിന്റെ സാന്നിദ്ധ്യുവും ശ്രദ്ധേയമാകും. വിഭിന്ന പ്രശത്യശാസ്ത്രങ്ങളും വിഭിന്ന അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള തുറന്ന വേദിയില്‍ മറ്റ് വിശിഷ്ടവ്യക്തികള്‍ക്കൊപ്പം കനയ്യയും സദസ്യരോട് സംവദിക്കും.