Image may be NSFW.
Clik here to view.
ജേക്കബ് തോമസിനും, നമ്പിനാരായണനും ശേഷം വിവാദപരമായ ഒരു ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന അനുഭവക്കുറിപ്പുകളുമായി സി വി ആനന്ദബോസിന്റെ ആത്മകഥ ‘പറയാതിനിവയ്യ-മാന്നാനം മുതല്‍ മാന്‍ഹറ്റന്‍ വരെ പുറത്തിറങ്ങി. ഡി സി ബുക്‌സാണ് പ്രസാധകര്‍. ആനന്ദബോസിന്റെ ജീവിതകഥയോടൊപ്പം കേരളക്കര ഒന്നടങ്കം സാക്ഷിയായ പല രാഷട്രീയകൂറുമാറ്റങ്ങളുടെയും കഥകളും അവയുടെ രഹസ്യങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നു.
Image may be NSFW.
Clik here to view.കേരള മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയര്‍ന്നു വന്ന പ്രധാനപ്പെട്ട മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കശുവണ്ടി ഇറക്കുമതി കേസുമോക്കെ. എന്നാല്‍ അഴിമതി വിരുദ്ധനായിരുന്ന മുഖ്യമന്ത്രി കെ കരുണാകരന്‍ തനിക്കെതിരെ പലരും ചേര്‍ന്ന് ഒരുക്കിയ ചക്രവ്യൂഹത്തില്‍ അറിയാതെ പെട്ടുപോവുകയായിരുന്നു എന്നാണ് അക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ആനന്ദബോസിന്റെ വെളിപ്പെടുത്തല്‍.
”ആത്മകഥാസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട്. സൂര്യനുതാഴെയുള്ള ഏതുവിഷയവും ആത്മകഥയുടെ പരിധിയില്‍ കൊണ്ടുവരാം എന്ന് കാട്ടിത്തരുകയാണ് സി വി ആനന്ദബോസ്. ആഴവും പരപ്പുമുള്ള നല്ല പുസ്തകം. ഇതില്‍ വിശ്വസാഹിത്യവും ചരിത്രവും ഇതിഹാസവും പൈതൃകവും മലയാണ്മയുടെ കൈകോര്‍ത്ത് ഇവിടെ ആടുന്നു” എന്ന് പ്രശസ്ത കവി ചെമ്മനം ചാക്കോ അഭിപ്രായപ്പെടുന്നു.
പുസ്തകത്തിന്റെ ഇ – ബുക്കിനായി ഇവിടെ ക്ലിക് ചെയ്യുക