ഐ ടൂ ഹാഡ് എ ലൗ സ്‌റ്റോറി, ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് തുടങ്ങിയ കൃതികളിലൂടെ പ്രണയത്തിന്റെ ആഴത്തെക്കുറിച്ച് പറഞ്ഞ ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരന്‍ രവീന്ദ്ര സിങ് സെപ്റ്റംബര്‍ 29ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് എത്തുന്നു. തൊണ്ടയാട് ബൈപ്പാസിലുള്ള ഹൈലൈറ്റ്മാളിലെ ഡി സി ബുക്‌സ് ക്രോസ്‌വേഡിലാണ് പ്രണയത്തിന്റെ രാജകുമാരന്‍ എത്തുന്നത്.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ് ‘ ന്റെ പ്രകാശനത്തിനാണ് രവീന്ദര്‍ കോഴിക്കോട് എത്തുന്നത്. പുസ്തകത്തിന്റെ ഓള്‍ കേരള ലോഞ്ച് ആണ് കോഴിക്കോട് വെച്ച നടക്കുന്നത്. രവീന്ദര്‍ ആദ്യമായിട്ടാണ് കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്. നല്ല പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന കേരളത്തിലെ ചെറുപ്പക്കാരായ വായനക്കാര്‍ക്ക് പ്രിയങ്കരനായ രവീന്ദ്ര സിങിനെ നേരിട്ട് കാണാനും അദ്ദേഹത്തോട്സം വദിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രമുഖ കോളേജുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും 200 ഓളം വിദ്യാര്‍ഥിവിദ്യാര്ഥിനികള്‍ സംവാദത്തില്‍ പങ്കെടുക്കും.
തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നും കഥാംശത്തെ സ്വീകരിച്ച് നോവലുകളെഴുതിയാണ് രവീന്ദ്ര സിങ് ലോകപ്രശസ്ത എഴുത്തുകാരുടെ നിരയിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ പച്ചയായ മുനുഷ്യബന്ധങ്ങളെക്കുറിച്ചും നിസ്വാര്‍ത്ഥ സ്‌നേഹത്തെക്കുറിച്ചും വായിച്ചെടുക്കാന്‍ കഴിയും.
കല്‍ക്കട്ടയിലെ ഒരു സിക്ക് ഫാമിലിയില്‍ ജനിച്ച രവീന്ദ്ര സിങ് ഒരു പ്രമുഖ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍കൂടിയാണ്.
Can love happen twice?, Love Stories That Touched My Heart, Like it Happened Yesterday, Your Dreams Are Mine Now, Tell me a story എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഇതില്‍ ഏറ്റവും ഒടുവില്‍ (2016 ആഗസ്റ്റില്‍) പുറത്തുവന്ന കൃതിയാണ് ദിസ് ലൗ ദാറ്റ് ഫീല്‍സ് റൈറ്റ്.
സെപ്റ്റംബര്‍ 30ന് വൈകിട്ട് 6 മണിക്ക് എറണാകുളം സെന്റര്‍ സ്‌ക്വൊയര്‍ മാളിലെ ഡി സി എക്‌സപ്ലോറും രവീന്ദ്ര സിങ് സന്ദര്‍ശിക്കും.ഇവിടെയും വായനക്കാര്‍ക്ക് അദ്ദേഹത്തെകാണാനും സംവദിക്കുവാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്.
The post സെപ്റ്റംബര്‍ 29ന് രവീന്ദ്ര സിങ് കോഴിക്കോട്ടെത്തുന്നു appeared first on DC Books.