കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പില്‍ വിവിധവിഷയങ്ങളില്‍ സംവദിക്കാന്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തക സുനിത കൃഷ്ണന്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയാണ് സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും ലൈംഗികചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി. ഹൈദരാബാദിലെ ചുവന്ന തെരുവായിരുന്ന മെഹ്ബൂബ് കി മെഹ്ന്ദിയിലെ കുടിയൊഴിപ്പിക്കപ്പെട്ട വേശ്യാവൃത്തിയിലേര്‍പ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനായി സുനിത ആരംഭിച്ച സംഘടനയാണ് പ്രജ്വല. മനുഷ്യാവകാശപ്രവര്‍ത്തന മേഖലയിലെ മികവിനുള്ള പെര്‍ഡിറ്റ ഹുസ്റ്റണ്‍ രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2016 ല്‍ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.
ഫെബ്രുവരി 8,9,10,11 തീയ്യതികളിലായി നടക്കുന്ന കേരളത്തിന്റെ സ്വന്തം ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സാമൂഹിക-രാഷ്ട്രീയ-സാഹിത്യ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു. ഭരണകൂട ഭയപ്പെടുത്തലുകള്‍ ശക്തമായ ഭാഷയില്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ ഇടപെടുന്ന ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ കെ.എല്‍.എഫ് ചര്‍ച്ചകള്‍കൊണ്ടും സംവാദങ്ങള്‍കൊണ്ടും പ്രതിരോധം തീര്‍ക്കാനുള്ള വേദിയായിമാറും.