Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

എന്റെ ഹൃദയമായിരുന്നു അത്..!

$
0
0

ആ പൂവ് നീ എന്തുചെയ്തു..?
ഏതുപൂവ്
രക്തനക്ഷത്രംപോലെ കടുംചെമപ്പായ ആ പൂവ്?
ഒ.. അതോ.
അതേ.അതെന്തു ചെയ്തു.?
തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്
ചവട്ടിയരച്ചുകളഞ്ഞോ എന്നറിയുവാന്‍?
കളഞ്ഞുവെങ്കിലെന്ത്
ഓ… ഒന്നുമില്ല. എന്റെ ഹൃദയമായിരുന്നു അത്..!

ബഷീറിന്റെ മനസ്സില്‍നിന്നും തൂലികയില്‍നിന്നും ഇറ്റുവീണ പ്രണയമാണ് ഈ വാക്കുകള്‍.. പ്രണയത്തെ എടുത്തുകാട്ടുവാന്‍ ഇതില്‍ കൂടുതലൊന്നുംവേണ്ട..എല്ലാം അതിലുണ്ട്. ഇങ്ങനെ പ്രണയത്തെ രണ്ടുവാക്കിലും വരിയിലും ഭംഗിയോടെ വികാരതീവ്രതയോടെ തുറന്നിട്ടവരാണ് എക്കാലത്തെയും എഴുത്തുകാര്‍. അത് സ്‌നേഹപൂര്‍വ്വം വായനക്കാരും ഏറ്റുചൊല്ലിയിട്ടുണ്ട്. ഇന്നിതാ കേരളം 60 ആണ്ടുകള്‍ പിന്നിടുമ്പോള്‍, തലമുറകള്‍ ഏറ്റുചൊല്ലിയ.. എത്രയോ കാമുകമനസ്സുകള്‍.. ഏറ്റുചൊല്ലിയ.. പ്രണയമൊഴികള്‍ കോര്‍ത്തിണക്കി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരജോഡികളായ ആഷിക് അബുവും റിമകല്ലിങ്കലും..

അതെന്റെ ഹൃദയമായിരുന്നു എന്ന തലക്കെട്ടില്‍ സമാഹരിച്ചിരിക്കുന്ന പ്രണയമൊഴികളില്‍ മലയാളത്തിലെയും വിശ്വസാഹിത്യത്തിലെയും എഴുത്തുകാരുടെ കവിതാശകലങ്ങളും.., സംഭാഷണങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പുസ്തകത്തിന് റിമയും ആഷിക് അബുവും എഴുതിയ ആമുഖം;

പ്രണയിക്കുകയെന്നാല്‍ അതിനര്‍ത്ഥം, ഒരേ മഴയില്‍ രണ്ടുപേര്‍ ഒന്നിച്ചു നനയുകയാണെന്ന് ഡി വിനയചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. പ്രണയം എന്ന വികാരം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ എഴുപതുകള്‍മുതല്‍ ഉദാത്തമായൊരു തലത്തിലേക്കുയരുന്നത് നമ്മുടെ കാമ്പസുകളില്‍ നിന്നായിരുന്നു. അതിനുമുമ്പ് കലാലയങ്ങളില്‍ പ്രണയം പൂത്തുലഞ്ഞിരുന്നില്ലെന്നല്ല. അത്രയും തീക്ഷണമായി മലയാളിയുടെ വൈയക്തികാനുഭവങ്ങളിലേക്ക് പ്രണയം രക്താക്ഷരങ്ങളില്‍ കോറിയിട്ടിരിക്കുന്നില്ലെന്നു മാത്രം.

വിപ്ലവത്തോടു കൂട്ടിവായിച്ചിരുന്ന പ്രണയം പോലും കപട സദാചാരവാദികളുടെ ഒറ്റുകൊടുക്കലോ കയ്യേറ്റശ്രമങ്ങളോ ആയിത്തീരുന്ന, ഇരുവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുകയും പ്രണയത്തിന്റെ തുറസ്സുകളെ അടയ്ക്കുകയും ചെയ്യുന്ന കാലത്താണ് പ്രണയോദ്ധരണികളുടെ പുസ്തകവുമായി ഞങ്ങള്‍ വായനക്കാരുടെ മുന്നിലെത്തുന്നത്.

സാഹിത്യത്തിലും പാട്ടിലും സിനിമയിലും ആവിഷ്‌കാരത്തിന്റെ സമസ്തതലങ്ങളിലും പ്രണയപൂര്‍വ്വം ജീവിച്ച കാലങ്ങളെ എല്ലാക്കാലത്തേക്കുമായി വീണ്ടെടുക്കാന്‍ ഈ ശ്രമത്തിനു കഴിയുന്നുവെങ്കില്‍ ഞങ്ങളുടെ ഈ പുസ്തകപ്രേമം സഫലമായി..

Summary in English

Love is one emotion without which humans can’t survive. Even though love is considered to be painful it is always better to be loved and lost rather than never loved at all.

There has been some great literature on love and pain. Eternal love quotes still exists in our minds even after years and years since it was written.

Basheer’s eternal love tales are carried from generations to generations. At the time when Kerala is celebrating its 60th Anniversary the love quotes that touched millions of hearts and those which were repeatedly sang by the lovers are collected sorted and edited by Aashiq Abu and Rima Kallingal is published by DC Books under the title Athente Hridayamayirunu.

It not only includes lines from Malayalam Literature but also from international literature.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>