കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക ചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 പുസ്തക പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് ഡി സി ബുക്‌സ് വെളിച്ചപ്പാടിന്റെ ഭാര്യ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സി രവിചന്ദ്രന്‍ എഴുതിയ പതിനാലാമത് പുസ്തകമാണ് വെളിച്ചപ്പാടിന്റെ ഭാര്യ. പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.
കേരളസമൂഹത്തിലും മലയാളിമനസ്സിലും ആഴത്തില്‍ വേരോടിയിരിക്കുന്ന അന്ധവിശ്വാസങ്ങളെയും അബദ്ധധാരണകളെയും അനാവരണം ചെയ്യുന്ന കൃതിയാണ് വെളിച്ചപ്പാടിന്റെ ഭാര്യ.
ചാത്തനും മറുതയും ആള്‍ദൈവങ്ങളും രോഗശാന്തി ശുശ്രൂഷകരും നിറഞ്ഞാടുന്ന ഈ സമൂഹത്തിന് ഒരു തിരിച്ചുപോക്കിന് പ്രരണനല്‍കാന്‍ കഴിയുന്ന ഈ പുസ്തകം ആരാണ് അന്ധവിശ്വാസികള്‍, ഒരു മയക്കുപാട്ടിന്റെ മഹത്വം, ആധുനിക അയിത്തങ്ങള്‍, മരണാനന്തര അന്ധവിശ്വാസങ്ങള്‍, ചുംബനമേറ്റ കേരളം, ജിന്നുക്കളോട് പ്രാര്‍ത്ഥിക്കാമോ, അന്ധവിശ്വാസ വിരുദ്ധ ബില്‍ എവിടെ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു.