സംഗീതം.. അനന്തസാഗരമാണ്… പ്രായഭേദമന്യേ ഏതുമനുഷ്യനേയും സ്വാധീനിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്.. എന്നിങ്ങനെ സംഗീതത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് നമ്മള്‍. അവയെല്ലാം അക്ഷരാര്‍ത്ഥത്തില്‍ സത്യവുമാണ്. മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അധമവികാരങ്ങളെ അടിച്ചമര്‍ത്തുവാനും മൃദുലവികാരങ്ങളെ പുനരുജ്ജീവിപ്പിക്കാനും സംഗീതത്തിനു സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പലരോഗശാന്തിക്കും മറുമരുന്നായി സംഗീതത്തെ ആശ്രയിക്കാറുമുണ്ട്. സംഗീത ചികിത്സയുടെ പ്രാധാന്യം ഇവിടെയാണ്. അനുബന്ധ ചികിത്സ എന്ന നിലയില്‍ ഈ ചികിത്സാരീതി വളര്‍ന്നുകൊണ്ടിരിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഒട്ടുമില്ലാത്ത ചികിത്സാരീതിയെക്കുറിച്ച് ഔപചാരിക സംഗീത വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവര്‍ക്കുപോലും മനസ്സിലാകുന്ന വിധം ലളിതമായി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് സംഗീത ചികിത്സ; അറിയേണ്ടതെല്ലാം.
സംഗീതജ്ഞയായ ഡോ എസ് ഭാഗ്യലക്ഷ്മി തയ്യാറാക്കിയ സംഗീത ചികിത്സ; അറിയേണ്ടതെല്ലാം എന്ന പുസ്തകത്തില്‍ ഓരോ രോഗത്തിനും ഉപയോഗിക്കാവുന്ന രാഗങ്ങളും അതേ രാഗത്തിലുള്ള സിനിമാഗാനങ്ങളുടെ പട്ടികയും ഉള്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല സംഗീത ചികിത്സയുടെ ഉത്ഭവവും ചരിത്രവും വിവരിക്കുന്നു. ഒപ്പം, സംഗീതവും ജ്യോതിഷവും, രാഗചികിത്സയുടെ പ്രാധാന്യം, മനുഷ്യശരീരവും സംഗീതവും.. തുടങ്ങിയവയെക്കുറിച്ചുള്ള ആധികാരിക പഠനുവും രേഖപ്പെടുത്തുന്നുണ്ട്.
ഡി സി ബുക്‌സ് ലൈഫ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി.