മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് കൃതി ഖസാക്കിന്റെ ഇതിഹാസം, വയലാര്‍ അവാര്‍ഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, കെ.ആര്‍ മീരയുടെ ആരാച്ചാര്‍, ബെന്യാമിന്റെ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍, ജേക്കബ് തോമസിന്റെ കാര്യവും കാരണവും, പെരുമാള്‍ മുരുകന്റെ കീഴാളന്‍ , ദീപാ നിശാന്ത് എഴുതിയ നനഞ്ഞുതീര്‍ത്ത മഴകള്‍, രാമനുണ്ണി കെ.പി യുടെ ദൈവത്തിന്റെ പുസ്തകം, പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍ പീസ് നോവല്‍ ആല്‍കെമിസ്റ്റ്, എം മുകുന്ദന്റെ നൃത്തം ചെയ്യുന്ന കുടകള്‍, നമ്പി നാരായണന്റെ ഓര്‍മ്മകളുടെ ഭ്രമണപഥം, മമനു എസ് പിള്ളയുടെ ദന്തസിംഹാസനം തുടങ്ങിയ പുസ്തകങ്ങളാണ് പോയവാരം മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ചത്.
എം മുകുന്ദന്റെ കുട നന്നാക്കുന്ന ചോയി, പി കണ്ണന്‍കുട്ടിയുടെ നോവൽ ഒടിയന്‍ ശശി തരൂര്‍ എഴുതിയ ഇരുളടഞ്ഞ കാലം– ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്, കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകള്‍, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം , ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി, മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി, മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, കെ.ആര്‍ മീരയുടെ ഭഗവാന്റെ മരണം, , അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല, കലാമിന്റെ നിര്‍മ്മിക്കാം നല്ല നാളെ, നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, ബെന്യാമിന്റെ പ്രവാചകന്മാരുടെ രണ്ടാംപുസ്തകം, സുഭാഷ് ചന്ദ്രന്റെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, മീരയുടെ പെണ്‍പഞ്ചതന്ത്രം മറ്റ് കഥകള്‍, രവിചന്ദ്രന്‍ സിയുടെ വെളിച്ചപ്പാടിന്റെ ഭാര്യ തുടങ്ങിയ പുതിയതും പഴയതുംമായ കൃതികളും പോയവാരം മലയാളികള്‍ തിരഞ്ഞെടുത്തു..