Image may be NSFW.
Clik here to view.
യുവജനോത്സവത്തിനും ഹിന്ദി പദ്യംചൊല്ലല്‍ മത്സരത്തിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരവേദികളില്‍ അവതരിപ്പിക്കാനുള്ള പദ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകമാണ് ഹിന്ദി പദ്യപാരായണം. സ്‌കൂള്‍ തലം മുതല്‍ യൂണിവേഴ്‌സിറ്റിവരെയുള്ള മത്സരങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന തരത്തിലുള്ള കവിതകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത്സരവേദികളില്‍ സ്ഥിരമായി കേള്‍ക്കുന്ന കവിതകള്‍ ഒഴിവാക്കി അഞ്ചുമിനിറ്റില്‍ അവതരിപ്പിക്കാവുന്ന പുതിയ കവിതകളാണ് Image may be NSFW.
Clik here to view.തിരഞ്ഞെടുത്തിരിക്കുന്നത്. മാത്രവുമല്ല കവിതയുടെ ള്ളടക്കം, കവിയെകുറിച്ചുള്ള ലഘുവിവരണം എന്നിവയും ചേര്‍ത്തിരിക്കുന്നു. ഉച്ചാരണ വ്യക്തതയ്ക്കുവേണ്ടി ഹിന്ദി വാക്കുകളുടെ ഉച്ചാരണം മലയാള ലിപിയിലും നല്‍കിയിട്ടുണ്ട്.
സൂര്യകാന്ത് ത്രിപാഠീ നിരാലാ, മൈഥിലീ ശരണ്‍ ഗുപ്ത്, ഹരിവംശറായ് ബച്ചന്‍, രഘുവീര്‍ സഹായ്, നാരായണന്‍ നരന്‍, വംശധീര്‍ ശുക്ല്, സുഭദ്രാകുമാരി ചൗഹാന്‍ തുടങ്ങി ഹിന്ദി സാഹിത്യത്തിലെ ഇരുപത്തിയഞ്ചോളം കവിതകളാണ് മത്സരത്തിന് അനുയോജ്യമായി രീതിയല്‍ ഹിന്ദി പദ്യപാരായണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സ്‌പോക്കണ്‍ ഹിന്ദി എന്ന പുസ്തകത്തിന്റെ രചയിതാവും ഹിന്ദി അധ്യാപകനുമായ രാജേഷ് കെ പുതുമനയാണ് ഹിന്ദി പദ്യപാരായണം തയ്യാറാക്കിയിരിക്കുന്നത്. ഡി സി റെഫറന്‍സ് ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച പുസ്തകം വിപണിയില്‍ ലഭ്യമാണ്.