Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം’മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍

$
0
0

ദേശാഭിമാനി ഒരുക്കുന്ന ‘ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം‘ മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍ നടക്കും. ഒരാഴ്ചനീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കമാകുന്നത്. ദേശാഭിമാനി പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ചാണ്  ടി പത്മനാഭന്‍ സാംസ്‌കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് പത്തിന് വൈകിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍  ടി പത്മനാഭന് രണ്ടാമത് ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സമ്മാനിക്കും. കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ്, പ്രദര്‍ശനം, ഘോഷയാത്ര, പ്രതിഭാസംഗമം, നാടന്‍കലാ വിരുന്ന്, സാഹിത്യസമ്മേളനം, സംഗീതസന്ധ്യ, കഥയരങ്ങ്, പ്രഭാഷണം,ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന കഥകളുടെ ഇന്ദ്രജാലം, കഥയുംജീവിതവും രംഗാവിഷ്‌കാരം,സൗഹൃദസംഗമം തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളിലായി നടക്കും.

കഥകളുടെ രേഖാചിത്രീകരണ ക്യാമ്പില്‍ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മഖന്‍സിങ്ങിന്റെ മരണം, കാലഭൈരവന്‍, ഗൗരി തുടങ്ങിയ കഥകളിലെ കഥാപാത്രങ്ങള്‍ പുനര്‍ജനിക്കും. പ്രദര്‍ശനവുമുണ്ടാവും. കഥകളുടെ രംഗാവിഷ്‌കാരവുമുണ്ട്. ഒടുവിലത്തെ പാട്ട് എന്ന കഥയിലൂടെ ഒരു മജീഷ്യന്റെ നൊമ്പരങ്ങള്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കും. മാറുന്ന കാലത്തെ ജീവിതങ്ങളും കഥകളും ചര്‍ച്ചചെയ്യുന്ന സാഹിത്യസമ്മേളനങ്ങളും നടക്കും. സിനിമ ടിവി താരങ്ങള്‍ അണിനിരക്കുന്ന മെഗാ ഇവന്റോടെ പരിപാടികള്‍ സമാപിക്കും.

ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ടി പത്മനാഭന് നല്‍കിയത്. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>