Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

എം സുകുമാരനെ അനുസ്മരിച്ചു

$
0
0

സമകാലിക സാമൂഹികാവസ്ഥകളെ കാലങ്ങള്‍ക്കു മുമ്പേ പ്രമേയമാക്കിയ എഴുത്തുകാരനായിരുന്നു എം സുകുമാരനെന്ന് വി ആര്‍ സുധീഷ്. ഡി സി ബുക്‌സും കോഴിക്കോട് സാംസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച എം സുകുമാരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധീഷ്.

ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ആദിവാസി ദളിത് വിഷയങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമെല്ലാം സുകുമാരന്റെ പ്രമേയങ്ങളായിരുന്നുവെന്നും സുധീഷ് പറഞ്ഞു. ഒത്തുതീര്‍പ്പുകളില്ലാത്ത പോരാട്ടത്തിന്റെ ഭാഷയാണ് സുകുമാരന്റെതെന്ന് ചടങ്ങില്‍ പങ്കെടുത്ത ബെന്യാമിന്‍ പറഞ്ഞു.

യോഗത്തില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എം നന്ദകുമാര്‍, ഷിജു ആര്‍ എന്നിവര്‍ പ്രസംഗിച്ചു. എ കെ അബ്ദുല്‍ ഹക്കിം സ്വാഗതവും കെ വി ശശി നന്ദിയും പറഞ്ഞു.


Viewing all articles
Browse latest Browse all 3641

Trending Articles