Image may be NSFW.
Clik here to view.
ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന് പതിനേഴേമുക്കാല്‍ ചതിരശ്ര കിലോമീറ്ററാണ് വിസ്തൃതി. ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജിയാണതിന് ദ്വീപിന് ആല്‍ഫയെന്നു പേരിട്ടത്. ഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന് അദ്ദേഹം തിരഞ്ഞെടുത്ത ഇടമാണ് ആല്‍ഫ.
വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. അതായിരുന്നു പരീക്ഷണം. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് പൂജ്യത്തില്‍ നിന്നു തുടങ്ങുക. സാമൂഹിക വികാസ പരിണാമം ആല്‍ഫ മുതല്‍ വീണ്ടും അനുഭവിക്കുക. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവ മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമാണ് പരീക്ഷണം. അതിനായി 1973 ജനുവരി ഒന്നിന് പല രംഗത്തുനിന്നുള്ള പന്ത്രണ്ടുപേരുമായി ഉപലേന്ദു ചാറ്റര്‍ജി ദ്വീപിലേക്ക് യാത്ര തിരിച്ചു.
Image may be NSFW.
Clik here to view.പ്രൊഫസ്സര്‍ സതീഷ്ചന്ദ്ര ബാനര്‍ജിക്കു മാത്രമാണ് ഈ പരീക്ഷണത്തെക്കുറിച്ചറിവുള്ളത്. ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അദ്ദേഹം പരീക്ഷണഫലമറിയാന്‍ ആല്‍ഫയിലെത്തണം. അപ്പോഴേക്കും രോഗാവസ്ഥയിലായ ബാനര്‍ജി ശിഷ്യരിലൊരാളായ അവിനാശിനെ ദൗത്യം ഏല്പിച്ചു. ചാറ്റര്‍ജിക്കും സഹയാത്രികര്‍ക്കും എന്തു സംഭവിച്ചെന്നറിയാന്‍ 1998 ജനുവരി ഒന്നിന് ഒരു സുഹൃത്തിനോടൊപ്പം അവിനാശ് ആല്‍ഫയിലെത്തി. ദ്വീപില്‍ ഇരുപത്തഞ്ചോളം പ്രാകൃത മനുഷ്യരെയാണവര്‍ കണ്ടത്.
സമകാലീന മലയാള നോവലുകളില്‍ പ്രമേയചാരുത കൊണ്ടും ആഖ്യാനവൈഭവം കൊണ്ടും ശ്രദ്ധേയമായ ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി തുടങ്ങിയ നോവലുകളൂടെ രചയിതാവ് ടി ഡി രാമകൃഷ്ണന്‍ എഴുതിയ അസാധാരണ നോവലാണ് ആല്‍ഫ. ഉപലേന്ദുവിന്റെയും സഹഗവേഷകരുടെയും പൂര്‍വ ചരിത്രങ്ങളില്‍ നിന്ന് അവരുടെ പരീക്ഷണകാലത്തെ ജീവിതാവസ്ഥകളിലേക്കു നീളുന്ന കഥകളായാണ് നോവലിന്റെ ഘടന.
മലയാളത്തില്‍ എഴുതപ്പെട്ട ഉട്ടോപ്യന്‍ നോവലാണിതെന്ന് നോവലിനെക്കുറിച്ചുള്ള പഠനത്തില്‍ ഷാജി ജേക്കബ് രേഖപ്പെടുത്തുന്നു. ഉള്ളിന്റെ ഉള്ളിലേക്കു തുറക്കുന്ന ഒരു കണ്ണ് ഇതിലുണ്ടെന്ന് സാഹിത്യകാരന്‍ വൈശാഖനും അഭിപ്രായപ്പെടുന്നു. 2003ല്‍ പ്രസിദ്ധീകൃതമായി പത്തുവര്‍ഷങ്ങള്‍ക്കു ശേഷം 2013ല്‍ ഡി സി ബുക്‌സ് ആല്‍ഫയ്ക്ക് ആദ്യപതിപ്പ് ഇറക്കി. വലിയ സ്വീകാര്യതയാണ് രണ്ടാം വരവില്‍ ആല്‍ഫയ്ക്ക് ലഭിച്ചത്. ഇപ്പോള്‍ പുസ്തകത്തിന്റെ നാലാമത് പതിപ്പാണ് വിപണിയിലുള്ളത്.