കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിനെ ആസ്പദമാക്കി നടന്ന സെമിനാറില്‍ സച്ചിദാനന്ദന്‍ നടത്തിയ വീഡിയോ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍.
‘രാമനുണ്ണി ഇന്ന് ആദരിക്കപ്പെടുന്നത് രണ്ട് കാര്യങ്ങളുടെ പേരിലാണ്. ഒന്നാമത് അദ്ദേഹത്തിന് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ പേരില്‍, രണ്ടാമത് അദ്ദേഹം ഈ പുരസ്‌കാരത്തുക ജുനൈദിന്റെ കുടുംബത്തിന് നല്‍കിയതിന്റെ പേരില്‍. എനിക്ക് തോന്നുന്നത് ഈ ചേഷ്ടയിലൂടെ അദ്ദേഹം പ്രതീകാത്മകമായ ഒരു പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.
സ്‌നേഹത്തിന്റെയും പരിവര്‍ത്തനത്തിന്റെയും സന്ദേശം നല്‍കുന്ന ഒരു സമാന്തരപ്രപഞ്ചം സൃഷ്ടിക്കുകയാണ് രാമനുണ്ണി തന്റെ ദൈവത്തിന്റെ പുസ്തകത്തിലൂടെ ചെയ്യുന്നത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ നോവലുകളുടെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം ഭൗതികത്തില്‍ നിന്ന് അതിഭൗതികത്തിലേക്ക് അനായാസമായി സഞ്ചരിക്കുന്നുവെന്നതാണ്.
നോവലെഴുതുന്നത് ജേര്‍ണലിസം പോലുള്ള സാധാരണപ്രവര്‍ത്തനമായി മാറുന്ന ഒരു കാലത്തിരുന്നുകൊണ്ടാണ് മനുഷ്യന്റെ അടിസ്ഥാനവാസനകളിലേക്കും മനുഷ്യലോകത്തിന്റെ അതിജീവനത്തിന്റെ മൗലികസമസ്യകളിലേക്കും സഞ്ചരിക്കാനുള്ള ഒരു മഹായത്‌നം രാമനുണ്ണി തികച്ചും കലാപരമായി ഭാഷയെ മാറ്റിയെടുത്തുകൊണ്ട് നോവലിന്റെ ഘടനയെ മാറ്റിയെടുത്തുകൊണ്ട് നിലനില്‍ക്കുന്ന നോവല്‍ സങ്കല്‍പ്പത്തെ തന്നെ ചിലപ്പോഴൊക്കെ വെല്ലുവിളിച്ചുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.’
വീഡിയോ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം കാണുന്നതിന് സന്ദര്‍ശിക്കുക