കമ്പ്യൂട്ടറിന്റെയോ വിമാനത്തിന്റെയോ കണ്ടുപിടുത്തത്തിലും വലുതാണ് അടപ്രഥമന്റെയോ അവിയലിന്റെയോ കണ്ടുപിടുത്തം! സങ്കീര്‍ണ്ണമായ ഒരു യന്ത്രം ഡിസൈന്‍ ചെയ്യുന്നതിലും വിഷമമുള്ള പണിയാണ് സ്വാദുള്ള ഒരു കറിയോ പലഹാരമോ ഉണ്ടാക്കാനുള്ള വിദ്യ കണ്ടെത്തുന്നത്. അതിന് പോഷകഗുണം കൂടിയുണ്ടായാല്‍ സ്വര്‍ണ്ണത്തിനു സുഗന്ധം ലഭിച്ചതു പോലെയാകും!
കാലത്തിനനുസരിച്ച് നമ്മുടെ ഭക്ഷണ ക്രമത്തിലും രുചികളിലും മാറ്റം വന്നു. ഫാസ്റ്റുഫുഡിന്റെ കാലമാണിപ്പോള്‍.. പുതിയതരം ഭക്ഷണം കണ്ടെത്തുന്നതിലും രുചിക്കൂട്ടുകള്‍ നിര്‍മിക്കുന്നതിലും ചില വീട്ടമ്മമാരെങ്കിലും സമയംകണ്ടെത്താറുണ്ട്. അങ്ങനെ കണ്ടെത്തുന്ന രുചികൂട്ടുകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനായി പാചകപുസ്തകങ്ങളും തയ്യാറാക്കാറുണ്ട്. പുതിയ തലമുറയിലെ വീട്ടമ്മമാര്‍ക്ക് ഇത്തരം പാചകപുസ്തകങ്ങള്‍ ഏറെ സഹായകരവുമാണ്. പുതുമതേടുന്ന കാലത്ത് നമ്മുടെ നാടന്‍തനിമയൂറുന്ന രുചിക്കൂട്ടുകള്‍ ഓര്‍മ്മപ്പെടുത്തികൊണ്ട് സുമാ ശിവദാസ് തയ്യാറാക്കിയ പുസ്തകമാണ് നമ്മുടെ നാടന്‍കറികള്‍. ഡി സി ലൈഫ് ഇംപ്രിന്റില്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
എരിവും പുളിയും മധുരവുമൊക്കെ പാകത്തിനുപയോഗിച്ച മലയാളത്തിന്റെ മണമുള്ള വിവിധതരം തിയലുകള്‍ , സാമ്പാറുകള്‍ , പുളിശ്ശേരികള്‍ , അവിയലുകള്‍ , പച്ചടികള്‍ , കിച്ചടികള്‍ , എരിശ്ശേരികള്‍ , ഓലനുകള്‍ , തോരനുകള്‍ , കൂട്ടുതോരനുകള്‍ , പുഴുക്കുകള്‍ , മെഴുക്കുപുരട്ടികള്‍ , അച്ചാറുകള്‍ , ചമ്മന്തികള്‍ തുടങ്ങിയ നാടന്‍ വിഭവങ്ങളുടെ പാചകവിധികള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകമാണ് നമ്മുടെ നാടന്‍കറികള്‍.
കേരളത്തിലെ പുതിയ തലമുറയുടെ ആഹാരസാക്ഷരത വളര്‍ത്താന്‍ സഹായകമാകുന്ന നമ്മുടെ നാടന്‍കറികളുടെ ആദ്യപതിപ്പിന് ‘നാടന്‍ കറികളുടെ ഹൃദയരഹസ്യങ്ങള്‍’ എന്ന പേരില്‍ അവതാരിക എഴുതിയത് പ്രൊഫ. എസ് ശിവദാസാണ്. ഈ അവതാരികയും ഉള്‍പ്പെടുത്തിയാണ് മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The post മലയാളത്തിന്റെ മണമുള്ള കറികള്‍ appeared first on DC Books.