Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പ്രൊഫ. എ. ശ്രീധരമേനോന്‍ എഴുതിയ ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം)

$
0
0

ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തെ ആധാരമാക്കി പല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള പ്രൊഫ. എ. ശ്രീധരമേനോന്റെ കൃതിയാണ് ‘ഇന്ത്യാചരിത്രം’ (ഒന്നാം ഭാഗം). ചരിത്രാതീതകാലംതൊട്ട് മുഗള്‍ സാമ്രാജ്യസ്ഥാപനംവരെയുള്ള ഇന്ത്യയുടെ സംഭവബഹുലവും വര്‍ണ്ണോജ്ജ്വലവുമായ ചരിത്രം ഇതില്‍ വസ്തുനിഷ്ഠവും ആകര്‍ഷകവുമായി പ്രതിപാദിക്കപ്പെടുന്നു.

അടുത്ത കാലത്ത് ചരിത്രകൃതികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ പൊതുവേ കടന്നുകൂടിയിട്ടുള്ള ഭാഷാപരമായ ദുര്‍ഗ്രഹതയും ആശയപരമായ നിഗൂഢതയും ഈ കൃതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യാചരിത്രപഠനം സുഗമമാക്കുവാന്‍ സഹായകമാകുന്ന രീതിയിലാണ് ഗ്രന്ഥകാരന്‍ വിഷയാവതരണം നിര്‍വഹിച്ചിട്ടുള്ളത്. മലയാളഭാഷയില്‍ ചരിത്രം പഠിക്കുവാനും പഠിപ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉപയുക്തമായതാണ് പ്രൊഫ. എ. ശ്രീധരമേനോന്റെ ഈ കൃതി.

പ്രാചീന ഇന്ത്യാചരിത്രപഠനം, ഏതു കാഴ്ചപ്പാടില്‍ക്കൂടി നോക്കിയാലും, പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പുരാതനത്വവും വൈവിദ്ധ്യവുംകൊണ്ടു ലോകജനതയുടെതന്നെ സവിശേഷശ്രദ്ധ ആര്‍ജിച്ചിട്ടുള്ള സമ്പന്നമായ ഒരു സങ്കലിതസംസ്‌കാരത്തിന്റെ വികാസചിത്രമാണ് ഈ പഠനം കാഴ്ചവയ്ക്കുന്നത്. ഭാഷ, സാഹിത്യം, കല, മതം, തത്ത്വചിന്ത, രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥിതി, സമ്പദ്ഘടന എന്നീ എല്ലാ മേഖലകളിലും പ്രാചീന ഇന്ത്യ അതിന്റെ വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്….( പുസ്തകത്തില്‍ നിന്നും )

 


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>