മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി അര്‍ഹനായി.. ശില്പവും പൊന്നാടയുമാണ് പുരസ്‌കാരം.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ സ്മരണയാക്കായി അദ്ദേഹത്തിന്റെ ജന്മനാട് ഏര്‍പ്പടുത്തിയതാണ് പുരസ്‌കാരം. ഡോ എം എന്‍ കാരശ്ശേരി, കെ എല്‍. മോഹനവര്‍മ, ഡോ ഹാഫിസ് മുഹമ്മദ് എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് നമ്പൂതിരിയെ പുരസ്‌കാരത്തിന് ഏര്‍പ്പെടുത്തിയത്.
സാഹിത്യപ്രതിഭകളുടെ രചനകള്‍ക്ക് അദ്ദേഹം വരച്ച ചിത്രത്തില്‍ അനുവാചകരെ ആസ്വാദനത്തിന്റെ ഉത്തംഗശൃംഖങ്ങളില്‍ എത്തിച്ചതായും മണ്ണിന്റെ മണമുള്ള മക്കളും കേരളീയ പ്രകൃതിയും ഇതിഹാസ കഥാപാത്രങ്ങളും തുല്യമികവേടെ അദ്ദേഹത്തിന്റെ തൂലികതുമ്പില്‍ പ്രത്യക്ഷപ്പെട്ടതായും ജ്ഡ്ജിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
സുകുമാര്‍ അഴീക്കോട് ഡോ അസ്ഗറലി എന്‍ജിനീയര്‍ എന്നിവരാണ് ആദ്യകാലത്ത് ഈ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. നവംബര്‍ 23 ന് സാഹിബിന്റെ ജന്മനാട്ടില്‍ പുരസ്‌കാരസമര്‍പ്പണം നടക്കും.
The post ആര്‍ട്ടിസ്റ്റ് നമ്പൂതിരിയ്ക്ക് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പുരസ്‌കാരം appeared first on DC Books.