പ്രസിദ്ധനും പ്രഗത്ഭനുമായ ഹൃദ്രോഗ വിദഗ്ധന്‍, പത്രമാസികകളില്‍ കോളമിസ്റ്റ്, എഴുത്തുകാരന്‍, ടി.വി.പ്രഭാഷകന്‍ എന്നീ നിലകളില്‍ പരിചിതനായ ഡോ. ജോര്‍ജ്ജ് തയ്യില്‍ തയ്യാറാക്കിയ ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും എന്ന പുസ്തകം പ്രകാശിപ്പിച്ചു. പ്രമുഖ ചലച്ചിത്രതാരം മനോജ് കെ ജയനാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് അബ്ദുള്‍ഖാദറിനു നല്‍കിക്കൊണ്ടാണ് മനോജ് കെ ജയന്‍ പ്രകാശനം നിര്‍വ്വഹിച്ചത്. ലോകഹൃദയദിനത്തോടനുബന്ധിച്ച് കൊച്ചി ലൂര്‍ദ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ഡയറക്ടര്‍ ഫാദര്‍ സാബു നെടുനിലത്ത്, ഡോ. ജോര്‍ജ്ജ് തയ്യില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജീവിതശൈലീരോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന കേരളം ഹൃദ്രോഗത്തിന്റെ തറവാടായി മാറുന്നു എന്നുപറയുന്നതില്‍ അത്ഭുതപ്പെടണ്ട. ഇന്ത്യയില്‍ ഏറ്റവുമധികം മാംസം കഴിക്കുന്നവരും ഹൃദ്രോഗമുള്ളവരും ഈ കൊച്ചുകേരളത്തില്‍ തന്നെ. വികലമായ ഈ ജീവിതവീക്ഷണം മാറ്റിയെടുത്ത് രോഗം വരാതിരിക്കാനുള്ള ക്രിയാത്മക ജീവിതശൈലി ഓരോരുത്തരും സ്വായത്തമാക്കണം. അതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ അതീവലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും.
The post ഹൃദയാരോഗ്യത്തിനുള്ള പുസ്തകം പ്രകാശിപ്പിച്ചു appeared first on DC Books.