ഒക്കെയും തീര്‍ന്നുപോയെന്നുര ചെയ്കിലും
ഇത്തിരിയെങ്കിലും ഇല്ലാതിരിക്കുമോ..?
ഹൃത്തിന്‍ നിലവറയ്ക്കുള്ളില്‍ നാം സൂക്ഷിക്കും
മുത്തും പവിഴവും ആരെണ്ണിനോക്കുവാന്‍..?
ഉള്ളിന്റെയുള്ളില്‍, അതിനുള്ളിലങ്ങനെ
ഉണ്ടു നിലവറക്കൂട്ടങ്ങളെത്രയോ…!
പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് ‘അവശേഷിപ്പുകള്‍’. ചിങ്ങമഴ, ഉത്തരരാമായണം, പതിച്ചിപ്പെമ്പിള, ദാമ്പത്യഗീതങ്ങള്‍, ഇവിടെ ഇങ്ങനെയും, പ്രണയം, ഇനിയൊരാള്‍മാത്രം, അവശേഷിപ്പുകള്‍, സംശയങ്ങള്‍ തുടങ്ങി മുപ്പത്തിയെട്ടുകവിതകളാണ് ഈ സമാരത്തിലുള്ളത്.
ദുബായിലെ അംബാസഡര്‍ സ്‌കൂളില്‍ ആറാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന ചെറുമകള്‍ ‘വരദ രവി നായര്‍ക്ക്’ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ ആമുഖത്തില്‍ തന്റെ മകളെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പരാമശിച്ചിരിക്കുന്നു. ഒപ്പം ചെറുമകള്‍ എഴുതിയ ഒരു കവിതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മനുഷ്യമനസ്സിന്റെ നിഗൂഢമായകോണിലൂടെ സഞ്ചരിക്കുന്ന ഈ കവിതകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്‌സാണ്.