ലോക പ്രശസ്ത പതിനൊന്ന് കഥകളുടെ സമാഹാരമാണ് മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും. മത്സ്യകന്യക, നിലാവെട്ടം, വെളുത്ത സ്റ്റോക്കിങ്, രണ്ട് വധുക്കള്‍ തുടങ്ങി വിശ്വപ്രസിദ്ധമായ പ്രണയകഥകളാല്‍ സമ്പന്നമാണ് മോപ്പസാങ്ങിന്റെ നിലാവെട്ടവും മറ്റ് പ്രണയകഥകളും എന്ന ഈ കൃതി.
പൂ സോങ്‌ലിങ് രചിച്ച രണ്ട് വധുക്കള്‍, ഹാന്‍സ് ക്രിസ്റ്റിയന്‍ ആന്‍ഡേഴ്‌സണ്‍ എഴുതിയ മത്സ്യകന്യക, ആന്റണി ട്രാലപിന്റെ പിരമിഡുകള്‍ കാണാനെത്തിയ അരക്ഷിതയായ ഒരു വനിത, ഗീ ദേ മോപ്പസാങ് എഴുതിയ നിലാവെട്ടം, കെയ്റ്റ് ചോപിന്റെ മാന്യയായ ഒരു സ്ത്രീ, ഒലീവ് ഷ്രൈനറിന്റെ ബുദ്ധസന്ന്യാസിയുടെ ഭാര്യ, ആന്റണ്‍ ചെഖോവിന്റെ പട്ടിക്കുഞ്ഞുമായി ഒരു സ്ത്രീ, വില്ല കാതര്‍ എഴുതിയ ഒരു നീര്‍പ്പക്ഷിയുടെ യാത്രാപഥങ്ങളില്‍, സൂസന്‍ ഗ്ലാസ്‌പെലില്‍ എഴുതിയ അവന്റെ മന്ദസ്മിതം, ഡി.എച്ച്. ലോറന്‍സിന്റെ വെളുത്ത സ്‌റ്റോക്കിങ്, കാതറിന്‍ മാന്‍സ്ഫീല്‍ഡിന്റെ ഒരു കപ്പ് ചായ തുടങ്ങിയ പ്രണയകഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.