പകര്‍പ്പവകാശം എന്നാല്‍ ഒരു വ്യക്തി സ്വന്തം കഴിവും സമയവും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സൃഷ്ടിയിന്‍മേല്‍ ആ വ്യക്തിക്ക് ലഭിക്കുന്ന പകര്‍ത്തുവാനും മാറ്റം വരുത്തുവാനും പുനര്‍ നിര്‍മ്മിക്കുവാനുമുള്ള അവകാശം ആണ്. ഒരു യഥാര്‍ത്ഥ ചിത്രത്തിന്റേയോ എഴുതപ്പെട്ടിട്ടുള്ള ഒരു വസ്തുവിന്റെയോ പരിഭാഷ, അനുകരണം, പുനര്‍നിര്‍മ്മാണം എന്നിവ തടയുന്നതിനായി കൊണ്ടുവരപ്പെട്ട ഈ നിയമം, പ്രസാധനമാധ്യമരംഗങ്ങളില്‍ ആധുനികസൗകര്യങ്ങള്‍ വന്നതോട് കൂടിയാണ് പകര്‍പ്പവകാശസംരക്ഷണത്തിന്റെ ആവശ്യകത കൂടുതല്‍ വികസിച്ചത്.
പകര്‍പ്പവകാശം നേടിയവ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇവ പകര്‍പ്പവകാശക്കാരന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ പകര്‍ത്താനോ, മാറ്റം വരുത്താനോ, പുനര്‍ നിര്‍മ്മാണം നടത്താനോ, പരിഭാഷപ്പെടുത്തുവാനോ പാടില്ല. കലാസൃഷ്ടികളെ സംബന്ധിച്ചാണെങ്കില്‍, അവയെ പകര്‍ത്തുക, പരിഷ്‌ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളില്‍ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്. എന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഈ നിയമം ലംഘിച്ചുകൊണ്ട് പുസ്തകങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പകര്‍പ്പവകാശ ലംഘനത്തിനെതിരെയുള്ള പോസ്റ്റുകളും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.
നമ്മുടെ സാഹിത്യത്തിന്റെയും ഭാഷയുടെയുടെയും നല്ല ഭാവിയ്ക്കായി ഇത് പരമാവധി ഷെയര്‍ ചെയ്യുക… എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം വായിക്കാം.
“നമ്മുടെ സാഹിത്യത്തിന്റെയും ഭാഷയുടെയുടെയും നല്ല ഭാവിയ്ക്കായി ഇത് പരമാവധി ഷെയര്‍ ചെയ്യുക.
പകര്‍പ്പവകാശമുള്ള കൃതികള്‍ പി.ഡി.എഫ് രൂപത്തില്‍ വാട്‌സ് ആപ്പിലെ ചില ഗ്രൂപ്പുകളിലൂടെ ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഈ പ്രവൃത്തി പകര്‍പ്പവകാശനിയമപ്രകാരം കുറ്റകരമാണ്. വ്യാജപതിപ്പുകള്‍ സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്…
മാതൃഭൂമി, ഗ്രീന്‍ ബുക്‌സ്, ഒലീവ്, ഡി സി ബുക്‌സ് എന്നിവര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ് സജാദ് ഇതിന്റെ പേരില്‍ അന്വേഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. അബുദാബി കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് സജാദ് ഓണ്‍ലൈനിലൂടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരുന്നത്. നാട്ടിലെത്തിയ സജാദിനെ വിമാനത്താവളത്തില്‍ വെച്ചു തന്നെ പൊലീസ് പിടികൂടുകയായിരുന്നു. ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കല്‍ ദുഷ്‌കരമാണ്.
നമ്മുടെ എഴുത്തുകാരുടെ ജീവിത നിലവാരം മറ്റു തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നരുടേതുപോലെ മെച്ചപ്പെടണമെങ്കില്‍ വായനക്കാരും പകര്‍പ്പവകാശലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ടതുണ്ട്. മാത്രമല്ല, എഴുത്തിലൂടെ ഉപജീവനം കഴിക്കുന്ന എഴുത്തുകാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കല്‍ കൂടിയാണ് ഇത്തരത്തിലുള്ള വ്യാജപതിപ്പുകള്‍ പങ്കുവെയ്ക്കലിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.
ഗ്രൂപ്പുകളിലൂടെ പകര്‍പ്പവകാശമുള്ള പുസ്തകങ്ങള്‍ പി.ഡി. എഫ് രൂപത്തിലോ മറ്റു രീതിയിലോ ലഭ്യമായാല്‍ ദയവായി അത് എഴുത്തുകാരെയോ പ്രസാധകരെയോ അറിയിക്കുക. വ്യാജപതിപ്പുകള്‍ കൈവശം വെയ്ക്കാതിരിക്കുക. സാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും പകര്‍പ്പവകാശം സംരക്ഷിക്കുന്നതിനായി ഈ കുറിപ്പ് പരമാവധി പേരിലേക്ക് എത്തിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു………”
The post പകര്‍പ്പവകാശ ലംഘനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ appeared first on DC Books.