വൈദ്യശാസ്ത്രത്തിനുള്ള 2016ലെ നൊബേല്‍ പുരസ്‌കാരം യോഷിനോരി ഓഷുമിക്ക്. ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിനാണു ജപ്പാന്‍കാരനായ ഓഷുമിക്ക് പുരസ്‌കാരം ലഭിച്ചത്. ഏകദേശം അഞ്ചരക്കോടി രൂപയാണ് (718,000 യൂറോ)യാണ് പുരസ്‌കാര തുക. ശരീരത്തിലെ കോശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംബന്ധിച്ച പഠനമാണ് ഓഷുമി നടത്തിയത്. പഴയകോശങ്ങള്‍ക്ക് പകരം പുതിയപുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട (ഓട്ടോഫാജി) കണ്ടെത്തലുകള്‍ നൊബേല്‍ സമിതി അംഗീകരിക്കുകയായിരുന്നു.
ജപ്പാനിലെ പ്രശസ്തമായ ടോക്യോ ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും കോശ പരിവര്‍ത്തനം സംബന്ധിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞനുമാണ് യോഷിനോരി ഒസുമി. 1945 ഫെബ്രുവരി 9ന് ജപ്പാനിലെ ഫുക്കുവോക്കയിലാണ് ജനനം. 1967ല്‍ ബിരുദവും 1974ല്‍ ഡോക്ടര്‍ ഓഫ് സയന്‍സ് ബിരുദവും അദ്ദേഹം നേടി. 197477 കാലഘട്ടത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ റോക്ക്‌ഫെല്ലര്‍ യുണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയായിരുന്നു. റിസര്‍ച്ച് അസോസിയേറ്റായി 1977ല്‍ അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് ടോക്യോയിലേയ്ക്ക് തിരിച്ചെത്തി. 1986ല്‍ അവിടെ ലക്ചററായി. 88ല്‍ അസോസിയേറ്റ് പ്രൊഫസറുമായി. 1996ല്‍ ഒകസാകി സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് ബയോളജിയില്‍ പ്രൊഫസറായി ചേര്‍ന്നു. 2004 മുതല്‍ 2009 വരെ ഹായമയിലെ ഗ്രാജ്വേറ്റ് യുണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രൊഫസറുമായിരുന്നു.
2012ല്‍ ക്യോട്ടോ പ്രൈസ് ഉള്‍പ്പടെ എട്ടോളം പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
The post വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം യോഷിനോരി ഓഷുമിക്ക് appeared first on DC Books.