Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3636

ബോര്‍ഹസ് കഥകളെ കുറിച്ച് കെ. ജീവന്‍കുമാര്‍ എഴുതുന്നു

$
0
0

 

 

 

അനുകരിക്കുവാനാവാത്തവിധം വശ്യതയാര്‍ന്ന ആഖ്യാനരീതിയും വിസ്മയകരമായ പ്രമേയങ്ങളുംകൊണ്ട് ചെറുകഥയെയും എഴുത്തിനെത്തന്നെയും രൂപാന്തരപ്പെടുത്തിയ പ്രതിഭയാണ് അര്‍ജ്ജന്റീനിയന്‍ സാഹിത്യകാരനായ ഹൊര്‍ഹെ ലൂയി ബോര്‍ഹസ്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള എഴുത്തുകാരെ ഇത്രയധികം
സ്വാധീനിച്ച ഒരു സാഹിത്യകാരന്‍ വേറെയില്ല. അനന്തമായ വായനശാലയും ഒടുക്കമില്ലാത്ത നിഗൂഢതയുടെ ചുഴല്‍വഴിച്ചുറ്റുകളും തത്ത്വചിന്തയുടെയും കുറ്റാന്വേഷണ കഥ
യുടെ ഘടനയുടെയും ഇഴചേരലും ബോര്‍ഹസ് കഥകളില്‍ പരിചിതജീവിതത്തിന്റെ പരിധികള്‍ക്കതീതമായ ലോകങ്ങള്‍ സൃഷ്ടിക്കുന്നു.

യാഥാര്‍ഥ്യത്തിന്റെ അനിയത സ്വഭാവം ആവിഷ്‌കരിക്കുവാന്‍ ലൈബ്രറി പോലെയുള്ള ക്രമനിബദ്ധതയുടെ രൂപകങ്ങളും പ്രതിബിംബങ്ങളുടെ അവസാനമില്ലാത്ത ആവര്‍ത്തനങ്ങളും ചതുരംഗത്തിന്റെ സന്ദിഗ്ദ്ധതയും ഈ കഥകളില്‍ സംയോജിക്കുന്നു. സാഹിത്യത്തെ അപ്പാടെ മാറ്റിമറിച്ച എഴുത്തുകാരനാണ് ബോര്‍ഹസ്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥകളടങ്ങിയ
സമാഹാരങ്ങളാണ് കല്പിതകഥകളും അലിഫും മറ്റു കഥകളും. 1940-കളില്‍ പ്രസിദ്ധീകരിച്ച ഈ
കഥകളെ അതിശയിക്കുന്ന കഥകള്‍ ലോകസാഹിത്യത്തില്‍ വേറെയില്ല. ഭാവനയുടെ പാരമ്യതയില്‍ നിന്നും രൂപംകൊള്ളുന്ന അനിയത ലോകങ്ങളുടെ അനന്തമായി വഴി
പിരിയുന്ന മേഖലകളിലൂടെ അവവായനക്കാരെ നയിക്കും.

ബോര്‍ഹസിനു വായനയും എഴുത്തും വേറിട്ട ലോകങ്ങളല്ല. കല്പിതകഥകളുടെ ഇംഗ്ലിഷ് പരിഭാഷ 1961-ല്‍ പുറത്തിറങ്ങിയാതോടെയാണ് ബോര്‍ഹസ് ലോകശ്രദ്ധ നേടിയത്. തന്റെ ഒരു ലേഖനത്തില്‍ കാഫ്കയുടെ രചനകളെക്കുറിച്ച് ബോര്‍ഹസ് ഇങ്ങനെ പറയുന്നു: ‘ഓരോ എഴുത്തുകാരനും സ്വന്തം മുന്‍ഗാമിയെ സൃഷ്ടിക്കുന്നു. അയാളുടെ കൃതികള്‍ ഭാവികാലത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളെ രൂപാന്തരപ്പെടുത്തുന്നതുപോലെ ഭൂതകാല
ത്തെയും രൂപാന്തരപ്പെടുത്തുന്നു. ബോര്‍ഹസിന്റെ കഥകള്‍ മുന്‍ കാലകൃതികളെ പുതിയതരത്തില്‍ വീക്ഷിക്കുവാനും പില്കാല കൃതികളെ നവീകരിക്കുവാനും കാരണമായി. ബോര്‍ഹസിന്റെ രചനാലോകം അന്യാദൃശമായ ശൈലിയും കഥനരീതികളും അവലംബിക്കുന്നു. അവിടെ കഥയും ലേഖനവും ഇഴചേരുന്നു. അയാഥാര്‍ഥ്യത്തിന്റെ കുത്തൊഴുക്കില്‍ നിയതമായ ലോകങ്ങള്‍ അപ്രത്യക്ഷമാകുന്നു.

കഥപറയുന്ന ആള്‍ സ്വപ്നാടകനാണോ സ്വപ്നലോകത്തെമായികസൃഷ്ടിയാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്തവണ്ണം യാഥാര്‍ഥ്യവും കാലവും ഇടവുമെല്ലാം മൂടല്‍മഞ്ഞില്‍ മറയുന്ന കാഴ്ചകളുടെ അവ്യക്തതയാര്‍ജ്ജിക്കുന്നു. പുസ്തകങ്ങളില്‍ തെളിയുന്ന മായികലോകങ്ങള്‍ക്കപ്പുറം ഇല്ലാത്ത ഗ്രന്ഥങ്ങള്‍ ഉച്ചാടനം ചെയ്യാനാവാത്ത പ്രേതസാന്നിധ്യംപോലെ ബോര്‍ഹസിന്റെ കഥാലോകത്തെ ഗ്രസിക്കുന്നു. എഴുതപ്പെടാത്ത ഗ്രന്ഥങ്ങളുടെ പേജുകളില്‍ രൂപംകൊള്ളുന്ന അപരലോകങ്ങള്‍ യഥാര്‍ത്ഥ ലോകത്തേക്കു കടന്നുകയറി അസ്ഥിരതയുടെ വികല ചിത്രങ്ങള്‍ ചമയ്ക്കുന്നു.

ബോംബെയിലെ ഉടലെടുക്കാത്ത എഴുത്തുകാരന്റെ എഴുതപ്പെടാത്ത ഗ്രന്ഥത്തിന്റെ നിരൂപണം കഥാപാത്രങ്ങള്‍ക്കും ഗ്രന്ഥകാരനും ഒരുപോലെ ഉയിരേകുന്നു. പുതുതായിയാതൊന്നും ഉണ്ടാകുന്നില്ലെന്നും കലാസൃഷ്ടിയെന്നാല്‍ പുനര്‍നിര്‍മിതി മാത്രമാണെന്നും വൈരുധ്യങ്ങളുടെ സംയോജനമാണ് ഈലോകമെന്നും മനുഷ്യന്‍ കല്പിതകഥകളുടെ സ്രഷ്ടാവു മാത്രമല്ലസ്വയം കല്പിതകഥകള്‍ തന്നെയാണെന്നും അയാഥാര്‍ഥ്യം അപരിഹാര്യമായ ഒരു പ്രഹേളികയായി ലോകത്ത് അവശേഷിക്കുന്നു വെന്നും ഈ കഥകള്‍ പറയുന്നു. അലിഫ് എന്ന ആദ്യാക്ഷരമായ സ്ഥലകാലങ്ങളുടെ ബിന്ദുവില്‍ സകല കാലങ്ങളും ഇടങ്ങളും ആവാഹിക്കപ്പെടുന്നു. സാഹിത്യവുംചരിത്രവും സ്വത്വവും ഇടവും കാലവുമെല്ലാം അനുസ്യൂതം രൂപഭേദങ്ങള്‍ക്കു വിധേയമായി ജീവിതത്തെ ഒരു മായക്കാഴ്ച്ചയായിത്തീര്‍ക്കുന്നതെങ്ങിനെയെന്ന് ബോര്‍ഹസിന്റെ കഥകള്‍ കാണിച്ചുതരുന്നു.


Viewing all articles
Browse latest Browse all 3636

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>