2016 ലെ ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരായ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക്. ഡേവിഡ് ജെ തൗളസ് (യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍) എഫ്.ദുന്‍കന്‍ എം ഹെല്‍ഡെയ്ന്‍(യൂണിവേഴ്‌സിറ്റി ഓഫ് പ്രിന്‍സ്റ്റണ്‍), ജെ. മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ്(ബ്രൗണ്‍ യൂണിവേഴ്‌സിറ്റി) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
മൂന്ന് പേരും അമേരിക്കയില്‍ ഗവേഷകരാണ്. ഖര പദാര്‍ഥത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത മാറ്റങ്ങളെ കുറിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം. 6.1 കോടി രൂപയാണ് സമ്മാനത്തുക.
ഗവേഷകരുടെ പുരസ്‌കാര നേട്ടത്തെ അഭിനന്ദിച്ച് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് അധികൃതര്‍ രംഗത്തെത്തി. ഗവേഷകരുടെ കണ്ടുപിടുത്തം ഒരു പുതിയ തുടക്കമാണ്. ഇത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും അക്കാദമി അധികൃതര്‍ പറഞ്ഞു. ജപ്പാന്‍കാരനായ യോഷിനോരി ഓസുമിക്ക് ശരീരകോശങ്ങളുടെ നാശത്തെക്കുറിച്ചുള്ള പഠനത്തിന് വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.
The post ഊര്‍ജതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ബ്രിട്ടീഷുകാരായ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് appeared first on DC Books.