വായന സംസ്‌കാരത്തിന്റെ പകര്‍ന്നുകൊടുക്കലാണെന്നും, വായിച്ചു വളരുന്നവര്‍ക്ക് തെറ്റുചെയ്യാനാകില്ലെന്നും സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഡോ പൗലോസ് മാര്‍ ഗ്രിഗോറിയോസ് പഠനപീഠത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘മനുഷ്യന്റെ മുഖം തേടി’ എന്ന പ്രഭാഷണ പരമ്പരയില്‍ ‘സമകാലിക മലയാളിയുടെ മുഖം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ബഹുമാനം അന്യം നില്‍ക്കുകയാണ്. ബഹുമാനം ചോദിച്ചുവാങ്ങേണ്ട ഒന്നല്ല. അത് അറിഞ്ഞുനല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റേത് ലോകത്തെ മുഴുവനായി കണ്ട വ്യക്തിത്വമായിരുന്നു എന്ന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തുകൊണ്ട് എം ജി സര്‍വ്വകലാശാല വിസി ഡോ ബാബു സെബാസ്റ്റിയന്‍ പറഞ്ഞു. ദാര്‍ശനികവും ബോധശാസ്ത്രപരവും ആധ്യാത്മികവുമായ അനേകം തലങ്ങളിലേക്ക് കടന്നു പോകുന്നതാണ് സുഭാഷ് ചന്ദ്രന്റെ മുഷ്യന് ഒരു ആമുഖമെന്നും ഡോ ബാബു സെബാസ്റ്റിയന്‍ പറഞ്ഞു. ഡോ പി വി വിശ്വനാഥന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഡോ പോള്‍ മണലില്‍, പ്രൊഫ.തോമസ് കുരുവിള തുടങ്ങിയവര്‍ സംസാരിച്ചു.
The post വായന, സംസ്‌കാരത്തിന്റെ പകര്‍ന്നുകൊടുക്കലാണെന്ന് സുഭാഷ് ചന്ദ്രന്‍ appeared first on DC Books.