ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ പുറത്തുവരുന്നു. ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിനുശേഷം ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് (The ministry of utmost happiness)എന്ന കൃതിയുമായാണ് അരുന്ധതി റോയിയുടെ ഇപ്പോഴത്തെ രംഗപ്രവേശം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അരുന്ധതി റോയി ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസിന്റെ (The ministry of utmost happiness) എഴുത്തുപുരയിലായിരുന്നു. വരും മാസങ്ങളില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ എഡിറ്റിങിനും പ്രസിദ്ധീകരണത്തിനുമായി വിദേശരാജ്യങ്ങള്‍ സഞ്ചരിക്കുകയാണ് ഇപ്പോള്‍ അരുന്ധതി റോയി..
ബ്രിട്ടണിലും ഇന്ത്യയിലുമാണ് ഈ ഗ്രന്ഥം ആദ്യംപ്രസിദ്ധീരിക്കുന്നത്. ബ്രിട്ടണില്‍ പെന്‍ഗ്വിന്‍ റാന്റം ഹൗസിന്റെ ഇംപ്രിന്റായ ഹാമിഷ് ഹാമില്‍ട്ടണും ഇന്ത്യയില്‍ പെന്‍ഗ്വിന്‍ ഇന്ത്യയുമാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല ഈ പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ കഴിയുന്നത് അഭിമാനകരവും ആഹ്ലാദകരവുമാണെന്ന് പ്രസാധകര്‍ പ്രതികരിച്ചു. ‘പലതലത്തിലും ഇതൊരു അസാമാന്യ കൃതിയാണ്. അടുത്തകാലത്ത് വായിച്ചതിലേക്കും എറ്റവും മികച്ച പുസ്തകം’- പ്രസാധകരെ പ്രതിനിധീകരിച്ച് സൈമണ്‍ പ്രോസറും മെരു ഗോഖലെയും പറഞ്ഞു.
‘പുസതകത്തിലെ ഭ്രാന്തമായ ആത്മാക്കള്‍ (ദുഷ്ടാത്മാക്കള്‍ പോലും) ലോകത്തേക്ക് കടക്കുകയാണ്. ഞാന്‍ പ്രസാധകരെ കണ്ടെത്തിയിരിക്കുന്നു”- എന്നായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.
1997ലാണ് അരുന്ധതിയുടെ ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് പുറത്തിറങ്ങിയത്. കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതപ്പെട്ട ആ കൃതി ആ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനും അര്‍ഹമായി. മാത്രമല്ല 40 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ആറ് മില്യണ്‍ കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു. സവിശേഷമായ രചനാശൈലികൊണ്ടും ഭാഷാപ്രയോഗങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമായിത്തീര്‍ന്ന ഈ കൃതി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന പേരില്‍ ഡി സി ബുക്‌സാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്. ധാരാളം വായനക്കാരുള്ള അരുന്ധതി റോയിയുടെ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്ന കൃതിയ്ക്കും മലയാള വായനക്കാരില്‍ നിന്നും മികച്ചപ്രതികരണമാണ് ലഭിച്ചത്. ഇത്തരം പ്രമേയസ്വീകാര്യതയിലും ഭാഷാ പ്രയോഗരീതിയിലും സവിശേഷതകള്‍ നിറഞ്ഞ അരുന്ധതിയുടെ മറ്റൊരു കൃതിയ്ക്കായി കാത്തിരുന്ന വായനക്കാരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ടാണ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തുവരുന്നത്. ഈ വാര്‍ത്ത തന്നെ വായനാലോകം ആവേശത്തോടെയാണ് സ്വീകരിച്ചത്.
അരുന്ധതി റോയിയുടെ മാസ്റ്റര്‍പീസ് നോവലായ ‘ദ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സ് ‘മലയാളത്തി ല്‍ പ്രസിദ്ധീകരിച്ച
ഡി സി ബുക്‌സ് തന്നെയാണ് പുതിയ കൃതിയായ ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസും’ (The ministry of utmost happiness) മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
The post ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുതിയ നോവലുമായി അരുന്ധതി റോയി എത്തുന്നു appeared first on DC Books.