Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

തിരുവനന്തപുരത്ത് ഡി സി പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 7ന് തിരിതെളിയും

$
0
0

tvm-book-fairപുസ്തകങ്ങളുടെ വിരുന്നൊരുക്കി വീണ്ടുമൊരു പുസ്തകമേളയ്ക്ക് തലസ്ഥാനനഗരിയില്‍ വേദി ഒരുക്കുകയാണ് ഡി സി ബുക്‌സ്. 2016 ഒക്ടോബര്‍ 7 മുതല്‍ 23 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പുസ്തകമേളയില്‍ കേരളത്തിലെ സാമൂഹ്യസാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരിക സമ്മേളനങ്ങളും പുസ്തകപ്രകാശനങ്ങളും കലാസന്ധ്യകളും ഒരുക്കിയിട്ടുണ്ട്.

പതിനേഴു ദിവസം നീളുന്ന പുസ്തകമേളയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 350-ല്‍പ്പരം പ്രസാധകരുടെ പത്ത് ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സയന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ് തുടങ്ങിയ അക്കാദമിക് മേഖലയിലെ പുസ്തകങ്ങളോടൊപ്പം ചരി്രതം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളിലെയും പുസ്തകങ്ങളും ലഭ്യമാണ്. ലക്ഷക്കണക്കിനു പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്ന ഈ മേളയില്‍ പുസ്തകങ്ങള്‍ കാണുന്നതിനും തിരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങളും വായനക്കാര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 07 വെള്ളിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഡോ ജി മാധവന്‍നായര്‍, ഡോ.ടി പി ശ്രീനിവാസന്‍, ഡോ. ബി ഇക്ബാല്‍, സി പി നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങി സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവലിന്റെ മലയാള പരിഭാഷ ‘ചാരസുന്ദരി’, ശശി തരൂരിന്റെ ‘ഇന്ത്യ ശാസ്ത്ര; നമ്മുടെ കാലത്തെ ചില രാഷ്ട്ര ചിന്തകള്‍’ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

10-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5ന് അരിസ്റ്റോ സുരേഷും സുഹൃത്തുക്കളും പങ്കെടുക്കുന്ന ‘മുത്തേ പൊന്നേ പിണങ്ങല്ലേ‘ എന്ന പുസ്തകത്തിന്റെ ആസ്വാദനവും സംഗീതസായാഹ്നവും. 6 മണിക്ക് സുഗതകുമാരിയുടെ ‘പൂവഴി മരുവഴി’ എന്ന കവിതാസമാഹരത്തിന്റെ പ്രകാശനവും, സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഏഴാച്ചേരി രാമചന്ദ്രന്‍, മോഹനകൃഷ്ണന്‍ കാലടി, ആര്യാംബിക, സചീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന കാവ്യസന്ധ്യയും.

11 ചൊവ്വാഴ്ച വൈകിട്ട് 5.30ന് ചലച്ചിത്രതാരം ഇന്ദ്രന്‍സിന്റെ ആത്മകഥ എന്നു വിശേഷിപ്പിക്കാവുന്ന ‘സൂചിയും നൂലും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ബി. മുരളി, വിനയ് ഫോര്‍ട്ട്, ഷംസുദ്ദീന്‍ കുട്ടോത്ത്, ഇന്ദ്രന്‍സ് എന്നിവര്‍ പങ്കെടുക്കും.

13 വ്യാഴാഴ്ച വൈകിട്ട് 5.30ന് കേരളത്തിെന്റ സാമൂഹികസാംസ്‌കാരികചരിത്രത്തെ അടയാളപ്പെടുത്തുന്ന കേരളം 60 എന്ന പുസ്തകപരമ്പരയിലെ കേരളചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍-എം. ജി. എസ് നാരായണന്‍, കേരളത്തിന്റെ കുറ്റാന്വേഷണചരിത്രം-ഡോ. ബി. ഉമാദത്തന്‍, വിമര്‍ശകര്‍, വിദൂഷകര്‍, വിപ്ലവകാരികള്‍ മലയാള പത്രപംക്തിയുടെ ചരിത്രം-എന്‍. പി. രാജേന്ദ്രന്‍, ഇനി വരുന്നൊരു തലമുറയ്ക്ക്- വി. എന്‍. ഹരിദാസ്, കുടിയേറ്റം: പ്രവാസത്തിന്റെ കൈപ്പുസ്തകം-ബെന്യാമിന്‍, കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍, സ്ത്രീ മുന്നേറ്റങ്ങള്‍-സി. എസ്. ചന്ദ്രിക എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ജേക്കബ്ബ് തോമസ് ഐ. പി. എസ്. (വിജിലന്‍സ് ഡയറക്ടര്‍) ഋഷിരാജ് സിങ് ഐ. പി. എസ്, ഡോ. ബി. ഉമാദത്തന്‍, എന്‍. പി. രാജേന്ദ്രന്‍, വി.എന്‍. ഹരിദാസ്, സി. എസ്. ചന്ദ്രിക എന്നിവര്‍ പങ്കെടുക്കും.

15 ശനിയാഴ്ച വൈകിട്ട് 5.30 ന് ഡി സി സാഹിത്യ പുരസ്‌കാരം നോവല്‍ മത്സരത്തില്‍ (2016) സമ്മാനാര്‍ഹമായ അഞ്ചു നോവലുകള്‍ പ്രകാശിപ്പിക്കും. ഹെര്‍ബേറിയം – സോണിയ റഫീഖ്, ക്രിസ്തുമസ് ദ്വീപിലേക്ക് ഒരു യാത്ര – എം. എ. ബൈജു, ഗീതാഞ്ജലി – ഷബിത എം. കെ, തസ്രാക്കിന്റെ പുസ്തകം – സെമീര എന്‍, ലീബിന്റെ പിശാചുക്കള്‍ – നീനു അന്‍സര്‍ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്. വി. ജെ. ജയിംസ്, രാധികാ സി. നായര്‍, സോണിയ റഫീഖ്, എം. എ. ബൈജു, ഷബിത എം. കെ, നീനു അന്‍സര്‍, സെമീര എന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സഖാവ് എന്ന കവിതയിലൂടെ പ്രശസ്തനായ സാം മാത്യു അവതരിപ്പിക്കുന്ന കാവ്യസന്ധ്യ.

16-ാം തീയതി ഞായറാഴ്ച വൈകിട്ട് 5.30ന് അമ്പതിനായിരത്തിലധികം പിഞ്ചോമനകളുടെ പിറവിക്ക് സാക്ഷ്യം വഹിച്ച, ഗൈനക്കോളജിയില്‍ ആദ്യമായി പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായ ഡോ. സുഭദ്രാ നായര്‍ തയ്യാറാക്കിയ ‘ഗൈനക്കോളജി 101 ചോദ്യങ്ങളും ഉത്തരങ്ങളും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. തോമസ് മാത്യു, ഡോ. ചന്ദ്രിക മേനോന്‍, ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

18 ചൊവ്വാഴ്ച വൈകിട്ട് 5.30ന് സിസ്റ്റര്‍ ജെസ്മിയുടെ ‘പെണ്‍മയുടെ വഴികള്‍’, സമദിന്റെ ‘പള്ളിവൈപ്പിലെ കൊതിക്കല്ലുകള്‍’ എന്നീ നോവലുകളുടെ പ്രകാശനച്ചടങ്ങില്‍ ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രി  സി രവീന്ദ്രനാഥ്, ജോര്‍ജ്ജ് ഓണക്കൂര്‍, ഉഷ എസ് നായര്‍, ഇ.എം. ഹാഷിം, ഇ. എം. സതീഷ് എന്നിവര്‍പങ്കെടുക്കുന്നു.

20-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5. 30ന് സാഹിത്യലോകം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥാസമാഹാരത്തിന്റെയും ഒപ്പം ഇ സന്തോഷ്‌കുമാറിന്റെ അതിജീവനം, ജി. ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’, മധുപാലിന്റെ ‘അവന്‍ മാര്‍ജ്ജാരപുത്രന്‍’, തനൂജ ഭട്ടതിരിയുടെ ‘ഗഞ്ച’ എന്നീ കഥാസമാഹരങ്ങളുടെയും പ്രകാശനം നടക്കും. ചന്ദ്രമതി, സന്തോഷ് ഏച്ചിക്കാനം, മധുപാല്‍, ജി. ആര്‍. ഇന്ദുഗോപന്‍, തനൂജ ഭട്ടതിരിപ്പാട് എന്നിവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.

21 വെള്ളിയാഴ്ച വൈകിട്ട് 5.30ന് കാവ്യസന്ധ്യയും കവിതാസമാഹാരങ്ങളുടെ പ്രകാശനവും നടക്കും. മാങ്ങാട് രത്‌നാകരന്‍, അനിത തമ്പി, മോഹനകൃഷ്ണന്‍ കാലടി, ആര്യാ ഗോപി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സീതാദര്‍ശനം – വിജയലക്ഷ്മി, ആലപ്പുഴവെള്ളം – അനിത തമ്പി, കല്‍ക്കരിവണ്ടി- മോഹനകൃഷ്ണന്‍ കാലടി, പകലാണിവള്‍ – ആര്യാ ഗോപി എന്നി കവിതാസമാഹാാരങ്ങളുടെ പ്രകാശനവും നടക്കുന്നു.

Summary in English.

DC Books Mega Book fair to grace Trivandrum
The feast of books is served for the readers at DC Books Mega Book fair 2016 from 7th October to 23rd October at Putharikandam Ground.
The 17 day long book fair will showcase countless number of titles from 350+ national and international publishers. Medical Science, Engineering and Management books under the academic genre along with Historical and literature related books from almost all genres are in display and sales at the book fair.
The fair will be graced by the presence of eminent personalities from the respective fields. Along with the book fair Cultural fest and book releases are organized at the book fair.
The inauguration meet will have the dignified presence of eminent personalities from the Culture-political field.
Later on the day the Malayalam translation of the much attention driven latest book from acclaimed writer Paulo Coelho titled Chaarasundari will be released followed by India Sasthra written by Sashi Tharoor.
On October 10th by 5.30pm Muthe ponne pinangale written by Aristo Suresh will be discussed followed by a musical evening which will be participated by Aristo Suresh and friends.
On October 11th by 5.30pm the book release of Soochiyum Noolum by Indrans will be released. The event will be attended by B.Murali, Vinay fort, Shamsudeen Kuttoth and Indrans.
On October 13th by 5.30pm Keralam 60 which chronicles the state’s cultural history as a series comprising of:
Keralacharithrathile pathu kallakathakal by M.G.S.Narayanan, Keralathinte Kuttaneshwanacharithram by Dr.B.Umadathan, Vimarshakar, Vidhushakar, Viplavakarikal malayala pathrapankthiyude charithram by N.P.Rajendran, Ini Varunnoru Thalamuraykkku by V.N. Haridas, Kudiyettom by Benyamin and Keralathinte Sthreecharithrangal ,Sthree Munnettangal by C.S.Chandrika will be released. The event will be participated by Jacob Thomas IPS(Vigilance Director), Rishiraj Singh IPS, Dr.B.Umadathan, N.P,.Rajendran, P.K.Rajasekharan, V.N.Haridas and C.S.Chandrika.
On October 15th by 5,30pm the five novels which won the DC Literature awards will be released. The title which won the awards is: Herberium by Sonia Rafeek, Christmas dweepilekku oru yathra by M.A Baiju, Geethanjali by Shabitha M.K, Thasrakkinte pusthakam by Sameera N and Libinte Pisachukal by Neenu Ansar.
V.J.James, Radhika C Nair, Sonia Rafeeq, M.A.Baiju, WShabeetha M.K, Neenu Ansar and Sameera N will take part in the event. Later Kavyasandhya by Sam Mathew famed for his poem Sakhavu will be held.
On October 16th by 4pm Gynecology 101 chodyangalum utharangalum written by Dr.Subhadra Nair will be released. The book release will have the presence of Surya Krishnamurthy, Dr. Thomas Mathew, Dr.Chandrika Menon and Dr. Jayakrishnan.
On 18th October by 5.30pm Pennmayude vazhikal written by Sister Jesme and ‘Pallyvaipile kothiklaukal written by Samad will be released in the event which will be attended by Minister C.Raveendranath,George Onakkoor, Usha S Nair, E.M.Hashim and E.M.Satheesh.
On ctober 20th by 5.30pm Biriyani written by Santhosh Echikkanam which is discussed widely will be released along with the titles Athijeevanam written by E.Santhosh Kumar, Kollapaatti daya by G.R.Indu gopan, ‘Avan Marjaraputhran by Madhupal ,and Gajja written by Tanuja Bhattathiripadu. Chandramathy, Santhosh Echikkanam, Madhupal,G.R.Indugopan, Thanuja Bhattathiripad will take part in the event.
On 21st October by 5.30pm Kavyasandhya and release of anthology of poems will take place. Mangadu Rathnakaran, Anitha Thampi, Mohanakrishnan Kaladi, Arya Gopi will take part in the event where Seethadarsanam-Vijayalakshmi, Alappuzhavellam-Anitha Thampi, Kalkkarivandi-Mohanakrishnan Kalady, Pakalanival -Arya Gopi will be released.

The post തിരുവനന്തപുരത്ത് ഡി സി പുസ്തകമേളയ്ക്ക് ഒക്ടോബര്‍ 7ന് തിരിതെളിയും appeared first on DC Books.


Viewing all articles
Browse latest Browse all 3641

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>