മലയാളിയുടെ വായനാമണ്ഡലങ്ങളിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് 42 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ വിപുലമായ പരിപാടികളോടെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ്. ആഗസ്റ്റ് 29ന് പാലക്കാട് ജോബിസ് മാളിലെ ഡയമണ്ട്(നാലാം നില) ഹാളിലാണ് ആഘോഷപരിപാടികള്‍. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, സ്വരലയ എന്നിവയുടെ സഹകരണത്തോടെയാണ് ഡി സി ബുക്‌സ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 18ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയ നോവല്‍കഥകവിത പുരസ്‌കാര ദാനവും നടക്കും.
ആഗസ്റ്റ് 29ന് വൈകിട്ട് 5ന് ഡി സി ബുക്‌സിന്റെ സ്ഥാപകനായ ഡി സി കിഴക്കെമുറിയെക്കുറിച്ച് തയ്യാറാക്കിയ ഡി സി കിഴക്കെമുറി, കാലത്തിന്റെ കര്‍മ്മസാക്ഷി എന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകുന്നത്. രവി ഡി സി സ്വാഗതം പറയും. തുടര്‍ന്ന് എം. ബി. രാജേഷ് എം. പി. അധ്യക്ഷത വഹിക്കുന്ന വാര്‍ഷിക സമ്മേനം എഴുത്തുകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തകയായ സുഭാഷിണി അലി 18ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. ‘പുതിയ അസമത്വങ്ങള്‍-നിയോ ലിബറലിസത്തിന്റെ 25 വര്‍ഷങ്ങള്‍’ എന്നതാണ് പ്രഭാഷണ വിഷയം. ശേഷം ഡി സി നോവല്‍കഥകവിത പുരസ്‌കാര സമര്‍പ്പണവും പുസ്തകപ്രകാശനവും നടക്കും. ആഷാ മേനോന്‍, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി. ഡി. രാമകൃഷ്ണന്‍, വി. ജെ. ജെയിംസ്, റഫീക്ക് അഹമ്മദ്, പി. കെ. ബിജു എം. പി, ടി. ആര്‍. അജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട് 7.30 മുതല്‍ മെഹ്ഫില്‍ പാലക്കാട്, കാവ്യാലാപനം ഗ്രൂപ്പ് എന്നിവര്‍ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടാകും.
ഡി സി ബുക്‌സിന്റെ സ്ഥാപകന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമര സേനാനി, മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ കോളമിസ്റ്റ്, നാഷണല്‍ ബുക് സ്റ്റാളിന്റെ സ്ഥാപകന്‍, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അമരക്കാരന്‍, സ്ഥാപകസമിതി അംഗം എന്നീ നിലകളില്‍ പ്രശസ്തനാണ് ഡി സി കിഴക്കെമുറി(1914-1999).അദ്ദേഹത്തെ 1999 ജനുവരി 26 ന് രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
1999 മുതലാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥംഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തിവരുന്നത്. മുന്‍ പ്രധാനമമന്ത്രി പി വി നരസിംഹറാവുവാണ്(1999) പ്രഭാഷണത്തിന് തുടക്കം കുറിച്ചത്. തുടന്നിങ്ങോട്ട് എം ടി വാസുദേവന്‍നായര്‍(2000), ഇന്ദിര ഗോസ്വാമി(2001), ഡോ.ജി മാധവന്‍ നായര്‍(2002), രാമചന്ദ്ര ഗുഹ(2003), കഞ്ചാ ഇലായിയ(2004), ശശി കുമാര്‍ (2005), അരുണ്‍ ചൗരി(2006), സുകുമാര്‍ അഴിക്കോട്(2007), സുധീര്‍ കക്കാര്‍(2008), അല്‍ക സാറ ഓജി (2009), നവിന്‍ ബി ചൗള(2010), ബിനായക് സെന്‍(2011), പ്രൊഫ. ഒഎന്‍വി കുറുപ്പ്(2012), കെ സച്ചിദാനന്ദന്‍(2013), ആനന്ദ്(2014), എന്‍ എസ് മാധവന്‍ (2015) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഇപ്പോള്‍ 18 മത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം രാഷ്ട്രീയസാമൂഹ്യപ്രവര്‍ത്തകയായ സുഭാഷിണി അലിയാണ് നിര്‍വ്വഹിക്കുന്നത്.
The post ഡി സി ബുക്‌സ് വാര്‍ഷികാഘോഷം പാലക്കാട്ട് appeared first on DC Books.