Image may be NSFW.
Clik here to view.
നമ്മുടെ ആഹാരത്തിലെ അവിഭാജ്യഘടകമാണ് മുട്ട. നമുക്കാവശ്യമായ അമിനോ അമ്ലങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ ഒരു ദിവസം അര മുട്ടയും കുട്ടികള്‍ ഒരു മുട്ടയും കഴിയ്ക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ആളോഹരി മുട്ടയുടെ ലഭ്യത 41 മാത്രമാണ്. 2006-2007-ലെ കണക്കനുസരിച്ച് 1379 ദശലക്ഷം മുട്ട മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നത്. കേരളത്തിനാവശ്യമായ മുട്ടയുടെ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്.
വീടിനോട് ചേര്‍ന്നൊരു കോഴിക്കൂടും അതില്‍ നിറയെ കോഴികളും നാട്ടിന്‍പുറങ്ങളില്‍ ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. അടുക്കളയിലെ വേസ്റ്റും പറമ്പിലെ പുല്‍ക്കൊടിയും പുല്‍ച്ചാടിയും തിന്നുകൊണ്ട് വീട്ടാവശ്യങ്ങള്‍ക്കുള്ള മുട്ട ആ കോഴികള്‍ തന്നിരുന്നു. മുട്ടയിട്ടു കഴിഞ്ഞാല്‍ അവയെ ഇറച്ചിക്കു വേണ്ടിയും ഉപയോഗിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ കാഴ്ച ഇപ്പോള്‍ വളരെ വിരളമാണ്.
Image may be NSFW.
Clik here to view.സംസ്ഥാനത്ത് മുട്ടലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഗവണ്‍മെന്റിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ ഇന്ന് മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏറെ ആദായകരമായ കോഴി വളര്‍ത്തലിനെ കുറിച്ചും മുട്ടയുല്പ്പാദനത്തെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് ഡോ. പി.വി മോഹനന്റെ മുട്ടക്കോഴി വളര്‍ത്തല്‍. വിവിധ മുട്ടക്കോഴി ഇനങ്ങള്‍, അവയുടെ പ്രജനനം, തെരഞ്ഞെടുപ്പ്, തീറ്റക്രമം, രോഗപ്രതിരോധ മാര്‍ഗ്ഗം, മുട്ട സംസ്‌കരണവും വിതരണവും,മുട്ട കൊണ്ടുള്ള വിഭവങ്ങള്‍, എന്നിങ്ങനെ മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങളും ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.
കൃഷിയും അനുബന്ധ വ്യവസായങ്ങളും കേരളസമൂഹം പ്രധാന സാമ്പത്തിക സ്‌ത്രോതസ്സായി ഇപ്പോള്‍ അംഗീകരിച്ചിട്ടുണ്ട്. കുറഞ്ഞ മുതല്‍മുടക്കും കൂടുതല്‍ ആദായവുമാണ് ഇതിനു കാരണം. ആര്‍ക്കും എപ്പോഴും ആത്മവിശ്വാസത്തോടെ തുടങ്ങാവുന്ന ഒരു തൊഴില്‍മേഖല കൂടിയാണ് കാര്‍ഷികമേഖല. ഏതു തൊഴില്‍മേഖലയില്‍ നിന്നുള്ളവര്‍ക്കും ഉപതൊഴിലായി കൊണ്ടു നടത്താവുന്ന പലതരം കൃഷിരീതികള്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ട കൃഷിരീതികളെ മൃഗസംരക്ഷണ പരമ്പരയിലൂടെ ഡിസി ലൈഫ് പരിചയപ്പെടുത്തുകയാണ്.
മുയല്‍ വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, കാട-ടര്‍ക്കി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, പശുപരിപാലനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ പുസ്തകങ്ങള്‍ ഓരോ മേഖലയിലെയും വിപണി സാധ്യത മുന്നില്‍ക്കണ്ടാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്നതും ആരംഭകര്‍ക്ക് ഉത്തമവഴികാട്ടിയുമായ ഒരു പുസ്തകമാണ് ഡോ. പി.വി മോഹനന്റെ മുട്ടക്കോഴി വളര്‍ത്തല്‍. ഈ കൃതിയുടെ അഞ്ചാം പതിപ്പാണ് ഡി.സി ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഡോ.പി.വി മോഹനന്റെ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ സന്ദര്‍ശിക്കുക